കാളിന്ദി ഒരിക്കല്‍ കറുത്തിരുന്നു
താമരക്കണ്ണന്റെ താണ്ഡവത്താല്‍ ,
കാളിന്ദി മെല്ലെ വെളുത്തു വന്നു
പൈയ്ക്കള്‍ മരണമില്ലാതെ മേഞ്ഞു നടന്നു.
ആഗോള നിര്‍മ്മാണശാലകള്‍
പുറം തള്ളിയ വിസര്‍ജ്ജ്യങ്ങളുമായ്
കാളിന്ദി പിന്നെയും കറുക്കുന്നു
ഇരുളിനെക്കാള്‍ കഠിനമായ്
ക്ഷണമൃത്യുവായിരുന്നു കാളിയ
വിഷം തീണ്ടിയ ജലത്തിന്,
നരകിച്ചു മരിക്കാനാണ് ഇന്ന്
കാളിന്ദി ജലത്തിന്റെ ഇരകള്‍ക്ക് യോഗം
തലമുറകളുടെ ചര്‍മ്മങ്ങളില്‍ ,
ശ്വാസകോശങ്ങളില്‍ , തലച്ചോറില്‍
മരണത്തിന്റെ ജനിതക കോഡുമായി
കാളിന്ദി കറുത്തിരുണ്ടൊഴുകുന്നു .....
===========ബി ജി എന്‍ ========
ആഗോള നിര്‍മ്മാണശാലകള്‍
ReplyDeleteപുറം തള്ളിയ വിസര്‍ജ്ജ്യങ്ങലുമായ്
കാളിന്ദി പിന്നെയും കറുക്കുന്നു