അങ്ങ് ദൂരെ
ബൊളീവിയന്‍ കാടുകളില്‍
വിശന്ന രണ്ടു കണ്ണുകളില്‍
തുടിക്കുന്ന ചോരയുടെ ചുവപ്പ്.
സഹ്യന്റെ മാറില്‍
തിരുനെല്ലികാടിന്റെ മൌനത്തില്‍
ഒരു ചങ്ക് പറിച്ചെടുക്കുന്ന
ചെന്നായകളുടെ കലമ്പല്‍.
വിപ്ലവനായകന്റെ തീക്കണ്ണ്കള്‍
തുള്ളികളിക്കുന്ന
മാറിലും നിതംബത്തിലും
ദൃഷ്ടി ദോഷം അകറ്റുന്നു ...!
കാടുകളില്‍ ഇപ്പോള്‍ അഗ്നി പൂക്കുന്നില്ല,
ചെമ്പകങ്ങള്‍ പൂത്തിറങ്ങുന്നുമില്ല.
വിശന്ന കാട്ടുനായ്ക്കള്‍
വഴുവഴുക്കുന്ന ചോരയുടെ
കറുപ്പില്‍ നോക്കി നാവ് നീട്ടുന്നുമില്ല.
ബാറിലെ മേശ പുറത്തേ
ഇളകിയാടുന്ന പെണ്ണിന്‍ മേനിയില്‍
അഭിനവ വിപ്ലവശേഷിപ്പുകള്‍
അഗ്നി പൂത്തകാടുകള്‍ തിരയുന്നു ....
==============ബി ജി എന്‍ =========
No comments:
Post a Comment