മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്നതിനാല്‍
അവരെന്നെ ദരിദ്രവാസി എന്ന് വിളിച്ചു.
അധ:കൃതര്‍ക്ക് വേണ്ടി വാദിച്ചപ്പോള്‍
വര്‍ഗ്ഗീയവാദി ആയി ഞാന്‍.
മതത്തിന്റെ പൊള്ളത്തരങ്ങളില്‍ കണ്ഠം
മുറുക്കിയപ്പോള്‍ എന്നെ അവര്‍ നാസ്തികന്‍
എന്ന് വിളിച്ചു കല്ലെറിഞ്ഞു.
അവര്‍ക്ക് ന്യായങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ.
മതം പറയാന്‍ താടി വച്ച കള്ളന്മാരും
ദരിദ്രര്‍ക്ക് ഇസങ്ങളുടെ രാജാക്കന്മാരും
രാക്ഷ്ട്ര പുരോഗതിക്കു വെളുത്ത ഖദറും
ഒരുപോലെ മുന്നിലുള്ളപോള്‍
നിന്റെ ജിഹ്വ ഉയരേണ്ടത് നമ്മിലൂടെ ആണത്രേ.
മനുഷ്യനാകാന്‍ മനുഷ്യനായാല്‍ പോര
എന്റെ ചിറകിന്‍ കീഴില്‍ വേണം
ഞാന്‍ പരത്തുന്ന ദൂരം മതി നിനക്ക്
ഞാന്‍ കാണിക്കുന്ന വഴിയും
ജീവിതം എന്ത് സുഖപ്രദം ഇപ്പോള്‍ ...!
++++++++++ബി ജി എന്‍ ++++++++++++++
No comments:
Post a Comment