എഴുതുവാന്‍ വാക്കുകള്‍
പറയുവാന്‍ വാക്കുകള്‍
അറിയുവാന്‍ വാക്കുകള്‍
കാണുവാന്‍ മാത്രമെന്തേ ജീവിതം ?
നുകരുവാന്‍ മധുവും
പകരുവാന്‍ വധുവും
കാവലായ് ഈറന്‍ നിലാവും
കൂടെയുള്ളപ്പോള്‍ പിന്നെന്തിനീ പരിഭവം ..?
കരയുവാന്‍ കണ്ണുകള്‍
ചിരിക്കുവാന്‍ ചുണ്ടുകള്‍
കേള്‍ക്കുവാന്‍ കാതുകള്‍
ജീവിക്കുവാനിനി എന്ത് വേണം നിനക്ക് ?
യാത്രകള്‍ നിനക്കുള്ളതല്ലേ
യാമങ്ങള്‍ നിന്റെ കാല്‍ക്കലല്ലേ
ഒന്ന് തലോടുവാന്‍ ഞാനരികിലില്ലേ
പിന്നെ എന്തിനായ് നീ മരിക്കുന്നു സഖേ ?
*************ബി ജി എന്‍ ***************
No comments:
Post a Comment