ഒരു വിരല്പാടിന്‍ ദൂരത്തില്‍
നീ ഉണ്ട് ഞാനുണ്ട്.
ഒരു സ്പര്‍ശനത്തില്‍ നമുക്ക് കാണാം.
ഒരു ചുംബനത്തിനു കാതുണ്ട് ,
കരളുണ്ട് ,
ഒരു വേനല്‍ ചൂടുണ്ട്,
മഴയുണ്ട് , തണുവുണ്ട് ..
എങ്കിലും പ്രിയേ
നിന്റെ മിഴികളിലെ
നോവിനെ ചുംബിച്ച് അകറ്റാന്‍
ഒരു മിന്നല്‍ കൊടിപോലും
അരികിലില്ലാ .
പരിഭവം മൊഴിയും നിന്‍
അധരത്തെ നുകരുവാന്‍
ചപലമാം മനമത് കൊതിക്കിലും
നമുക്കിടയിലായ് ഒരു നേരിയ
തിരശ്ശീലപോലെ
അകലം മതില്‍ കെട്ടിടുമ്പോള്‍ ,
ഒരു വേഴാംബലിന്‍
ഗദ്ഗദത്തിന്‍ മാറ്റൊലി മുഴങ്ങുന്നു
ഇരുളിന്റെ കൂടാരങ്ങളില്‍ .
പുലരിയില്‍ , സന്ധ്യയില്‍
പകലിന്റെ തിരക്കുകളില്‍
ഒരു കുസ്രിതി കാറ്റായ് വന്നെന്റെ
രസനകളെ നീ തഴുകിടുമ്പോള്‍ .
നിന്റെ വിരല്പാടിന്‍ നാണവും
നിന്റെ താമരതന്‍ ഗന്ധവും
എന്റെ ജീവതാളം മുറുക്കുന്നുവല്ലോ .
ഒരു പക്ഷിയായ് നിന്റെ ചാരത്,
ഒരു നിമിഷം വരുവാന്‍ ,
ഒന്ന് നിന്നിലലിയാന്‍
എന്റെ മനം കൊതിച്ചിടുന്നു.
ഞാന്‍ ഒരു കാമുകന്‍ ആകുന്നു
നരവീണ , ചുളിവുകള്‍ വരഞ്ഞ
എന്റെ ത്വക്കില്‍
യൌവ്വനം ചിലന്തിവല തീര്‍ക്കുന്നു.
ഞാന്‍ കുതിക്കുന്ന യാഗശ്വമാകുന്നു
നിന്റെ സ്വപ്നങ്ങളിലൂടെ
അശ്വമേധം നടത്തുന്നു.
കാലം ചിരിച്ചു നില്‍ക്കുന്നു
നിനക്കും എനിക്കും നടുവിലായ്
============ബി ജി എന്‍ ==========
നീ ഉണ്ട് ഞാനുണ്ട്.
ഒരു സ്പര്‍ശനത്തില്‍ നമുക്ക് കാണാം.
ഒരു ചുംബനത്തിനു കാതുണ്ട് ,
കരളുണ്ട് ,
ഒരു വേനല്‍ ചൂടുണ്ട്,
മഴയുണ്ട് , തണുവുണ്ട് ..
എങ്കിലും പ്രിയേ
നിന്റെ മിഴികളിലെ
നോവിനെ ചുംബിച്ച് അകറ്റാന്‍
ഒരു മിന്നല്‍ കൊടിപോലും
അരികിലില്ലാ .
പരിഭവം മൊഴിയും നിന്‍
അധരത്തെ നുകരുവാന്‍
ചപലമാം മനമത് കൊതിക്കിലും
നമുക്കിടയിലായ് ഒരു നേരിയ
തിരശ്ശീലപോലെ
അകലം മതില്‍ കെട്ടിടുമ്പോള്‍ ,
ഒരു വേഴാംബലിന്‍
ഗദ്ഗദത്തിന്‍ മാറ്റൊലി മുഴങ്ങുന്നു
ഇരുളിന്റെ കൂടാരങ്ങളില്‍ .
പുലരിയില്‍ , സന്ധ്യയില്‍
പകലിന്റെ തിരക്കുകളില്‍
ഒരു കുസ്രിതി കാറ്റായ് വന്നെന്റെ
രസനകളെ നീ തഴുകിടുമ്പോള്‍ .
നിന്റെ വിരല്പാടിന്‍ നാണവും
നിന്റെ താമരതന്‍ ഗന്ധവും
എന്റെ ജീവതാളം മുറുക്കുന്നുവല്ലോ .
ഒരു പക്ഷിയായ് നിന്റെ ചാരത്,
ഒരു നിമിഷം വരുവാന്‍ ,
ഒന്ന് നിന്നിലലിയാന്‍
എന്റെ മനം കൊതിച്ചിടുന്നു.
ഞാന്‍ ഒരു കാമുകന്‍ ആകുന്നു
നരവീണ , ചുളിവുകള്‍ വരഞ്ഞ
എന്റെ ത്വക്കില്‍
യൌവ്വനം ചിലന്തിവല തീര്‍ക്കുന്നു.
ഞാന്‍ കുതിക്കുന്ന യാഗശ്വമാകുന്നു
നിന്റെ സ്വപ്നങ്ങളിലൂടെ
അശ്വമേധം നടത്തുന്നു.
കാലം ചിരിച്ചു നില്‍ക്കുന്നു
നിനക്കും എനിക്കും നടുവിലായ്
============ബി ജി എന്‍ ==========
No comments:
Post a Comment