എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Friday, February 14, 2020
അർത്ഥമറിയാതുഴലുന്നോർ !
അർത്ഥമറിയാതുഴലുന്നോർ
അതിലോലമാമൊരു പൂവിന്നിതളിൽ നി-
ന്നതിദ്രുതം നീയെന്നെ കട്ടെടുത്തൂ
ഇലപോലുമറിയാതെ ക്ഷണമൊരു മാത്രയിൽ
മറവിയിലേക്കെന്നെ ഒളിച്ചുവച്ചൂ.
ഒരു കൊച്ചു നുണയുടെ മധുരവുമായ്
പിന്നെ അലയുകയായി നീ മലർവഴിയിൽ .
ഒരു വേള പോലും തിരിഞ്ഞു നോക്കാ-
ത്തൊരീ ഇടമിന്ന് നീയറിഞ്ഞീടുന്നുവോ?
കരൾ പകുത്താദ്യം നല്കിയ കാലത്ത്
കടലാഴമെന്നു നീ പുകഴ്ത്തിയ മിഴികളിൽ
കനലടങ്ങീയിന്ന് കാണുവാനാകുന്നോ
കാർമേഘപടലത്തിൻ ശ്യാമവർണ്ണം.
ഒരു മൊഴി പോലും പറയാതെ നീ പല
ദിവസങ്ങൾ അകലേക്ക് പോയിതെന്നാൽ
വരുമൊരു നാളിൽ ഇടവേള തന്നിലായി
മയിൽപ്പീലി തേടുന്ന കൂതുഹലം പോൽ.
കാണുന്ന മാത്രയിൽ തിരയുന്നു നീയെന്നിൽ
മുടിയിഴകൾ മറ്റു സുഗന്ധങ്ങൾ - ഒക്കെയും
നഖമുനയാൽ , നിന്റെ മിഴിമുനയാൽ
അവസരമെങ്കിലാ ദന്ത ചിത്രമതേകുവാൻ.
ഇനിയും മനസ്സിലാകുന്നില്ലെന്റെ പ്രണയമേ
അകതാരിൽ നീയൊളിച്ച സുഗന്ധമൊട്ടും
ഇനിയും തെളിയുന്നിതില്ലെന്റെയകതാരിൽ
നീ കൊളുത്താറുള്ള ചെരാതിന്നൊളിയും.
....ബിജു ജി നാഥ്
Subscribe to:
Post Comments (Atom)
No comments:
Post a Comment