Saturday, February 9, 2019

നീയൊരു തണലായ്‌


വിളറി വെളുത്തൊരെന്‍ ആകാശത്തില്‍  ,
കൊടിയതാപത്തിന്നു താഴേ കുടയായി
വിടര്‍ത്തിയിട്ട ചുരുള്‍മുടികള്‍ കാണാം
ഇടറിയ മിടിപ്പോടെയൊരു ഹൃദയവും .
അതിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നു
നോക്കൂ, പൂക്കള്‍ എങ്ങനെ വിടരുന്നെന്നു
വെളിച്ചം എങ്ങനെ പടരുന്നതെന്നു
രാത്രിതന്‍ താരാട്ടെത്ര മധുരമെന്നു
എന്റെ പ്രണയം നിന്നെ വരിയുന്നുവെന്നും.
                          -ബി.ജി.എന്‍ വര്‍ക്കല 

No comments:

Post a Comment