Friday, December 2, 2016

മണൽ ചിത്രങ്ങൾ


പടം പൊഴിക്കും നാഗം പോലെ
പ്രണയം തൂവൽ കൊഴിക്കുന്നു.
വിശുദ്ധ പുഷ്പങ്ങളുടെ വെണ്മ
നിലാവപഹരിക്കുന്നു രാവിൽ.
എല്ലാം പറഞ്ഞു തീർന്ന പകൽ
എരിഞ്ഞടങ്ങുന്നു സാക്ഷിയായ് .
കടലെടുക്കാത്ത നഗരത്തിൽ
മണൽത്തിട്ടകൾ വിണ്ടു കീറുന്നു.
പതിവുകൾ തെറ്റിയ മാരുതൻ
ഉടൽ വിറപ്പിച്ചകലുമ്പോൾ
മിടിപ്പു നിലയ്ക്കാൻ കൊതിച്ചു
ഘടികാരസൂചി കിതയ്ക്കുന്നു.
മൗനത്തിനു പുതിയ മാനവുമായി
എരിഞ്ഞു തീരുമോ കനലുകൾ.?
......... ബിജു.ജി.നാഥ് വർക്കല

1 comment: