Saturday, December 17, 2016

നിന്നെ തിരികെ വേണം .


ഏതു കാട്ടിൽ
ഏതു കടലിൽ
ഏതേത് ലോകത്തിൽ
പെണ്ണേ, നിന്നെ ഞാൻ തേടണം.!

സർപ്പം ഉറയൂരിയിട്ട പോൽ
എന്റെ കിനാശയ്യയിൽ
നിന്റെ ഉടുവസ്ത്രങ്ങളിന്നു
അനാഥമായ് കിടക്കുന്നു.

മരുഭൂമിയിലെ ജലക്കാഴ്‌ചയാം
നിന്റെ നിഴൽ കണ്ടു, ഞാൻ
പായുകയാണീ ഓർമ്മതൻ
താഴ്വരകളിലൊരു ഭ്രാന്തനായി .

നിന്റെ ചുംബനമേറ്റ ചുണ്ടുകൾ
വരണ്ടുണങ്ങുമ്പോഴും
കാത്തിരിപ്പിന്റെ ചുഴികളിൽ
ഭ്രമണപഥം തേടിയലയുന്നെൻ മനം.

നിന്നെ തിരികെയെടുക്കണമെനിക്കിനി .
നിന്റെ സ്വേദരസമറിയും രാവുകളിൽ
നിന്നെ ഞാനെത്ര സ്നേഹിക്കുന്നുവെന്നു
പറഞ്ഞു തരുന്നൊരു കവിതയാകാൻ .
....... ബിജു.ജി.നാഥ് വർക്കല

No comments:

Post a Comment