കരയിൽ നിന്നൊരുപാടു
മണൽ വാരി കടലൊരു
മണി സൗധമുണ്ടാക്കിയെന്നാൽ
വാതിലുകളില്ലാത്ത
ജാലകമില്ലാത്ത
മാളികയ്ക്കുള്ളിലോ
ശ്വാസം വിലങ്ങിയൊരു ജന്മം !
തിരകൾ തൻ രവമില്ലാ
ഇരുളിന്റെ ആഴത്തിൽ
തണുപ്പിൽ പുതഞ്ഞൊരു ജന്മം .
ചിപ്പികൾ
പവിഴപ്പുറ്റുകൾ
വർണ്ണമത്സ്യങ്ങൾ
ചുറ്റിലും വർണ്ണോത്സവമാണെങ്കിലും
നാവുകെട്ടപ്പെട്ട ജന്മ
ശാപം കൊണ്ട്
വാക്കു നഷ്ടപ്പെട്ടൊരു ജന്മം.
വേഷമില്ലാതൊരു
ദ്വേഷമില്ലാതിന്നീ
ആഴിയിൽ ആഴ്ന്നു പോകുന്നു
ആരും പറയാ കഥയിലെ
രൂപമില്ലാത്തൊരു ജന്മം.
....... ബിജു.ജി.നാഥ് വർക്കല
നല്ല വരികള്‍
ReplyDeleteആശംസകള്‍