ദേശസ്നേഹമാം
അടിവസ്ത്രമിന്നു
പുറമേ ധരിക്കുവാൻ
നിർബന്ധിക്കപ്പെട്ടവൻ,
ഞാൻ ഭാരതീയൻ!
നടുകു വളച്ചു
കുമ്പിട്ടു നില്കുവാൻ
കോണക വാൽ ചുമക്കും
കോമരങ്ങൾ ശഠിക്കുമ്പോൾ
ചോദ്യമുയർത്തുവാൻ
ചൂണ്ടും വിരലിലടയാളം തന്നു
എല്ലിൻ തുണ്ടു പോൽ
എന്റെ ധനം എറിഞ്ഞു തരുമ്പോൾ
സഹയാത്രികർ തൻ
അനീതിക്കുവേണ്ടി മിണ്ടുമ്പോൾ
മതേതരത്തെ ചൊല്ലി
പരിഹാസ്യം പൊഴിക്കുമ്പോൾ
ദേശസ്നേഹമാം
അടിവസ്ത്രമിന്നു
പുറമേ ധരിക്കുവാൻ
നിർബന്ധിക്കപ്പെട്ടവൻ,
ഞാൻ ഭാരതീയൻ!
.... ബിജു. ജി. നാഥ് വർക്കല
ആശംസകള്‍
ReplyDelete