Monday, December 19, 2016

എഴുതുമ്പോൾ


എഴുത്തുകാരനായാൽ പോരാ
എഴുത്തുകളിൽ വേണം ചിലത്.
എഴുതിവിട്ടു മാറി നിൽക്കാതെ
എഴുതുവാൻ പഠിക്കൂ നിങ്ങൾ.

ദേശഭക്തി വേണോ വരിയിൽ
ദേശവാഴിയെ വാഴ്ത്തീടേണോ
ദേശസ്നേഹ കാവൽക്കാർക്ക്
ദേശസ്നേഹം തെളിയിക്കേണോ?

മൂന്നു നേരം ഉണ്ടില്ലേലും
മൂന്നു രൂപ കൈയ്യിലില്ലേലും
മൂന്നു പേർ ചേർന്നു നിന്നെന്നാൽ
മൂന്നു വാക്ക് പറയരുതെന്നോ?
* ദേശീയ ഗാനം, ദേശവാഴി, ദേശഭക്തി

ഞാൻ ജനിച്ച നാടല്ലിതല്ലോ
ഞാൻ നടന്ന വഴിയുമിതല്ല
ഞാൻ പഠിച്ച ജനാധിപത്യം
ഞാൻ കണ്ട കനവാണെന്നോ?

നിങ്ങൾ പോരൂ സഹചാരികളെ
നിങ്ങൾ പോരു ഗുരുവന്ദ്യരെ
നിങ്ങൾ പേറു കൈകളിലിന്നു
നിങ്ങൾ പറയാൻ കൊതിക്കും വാക്ക്

ഒന്നു ചേർന്നു പോകാമിനി നാം
ഒന്നുമില്ലാതാകും മുന്നേ
ഒന്നു മാത്രം നെഞ്ചിലേറ്റൂ
ഒന്നു നാമെന്നുള്ളൊരു ചിന്ത.
.... ബിജു. ജി. നാഥ് വർക്കല

No comments:

Post a Comment