Saturday, December 10, 2016

അകലം മധുരം

അകലെയായിരിക്കുമ്പോള-
മ്പിളിയതി മനോഹരമെന്നാൽ
അരികിലണയുമ്പോൾ രണ്ടു
നാളിന്റെ കൗതുകമത്രേ നല്കത് .
ബന്ധങ്ങളിലുമുണ്ടായിടുന്നു
ദൂരങ്ങൾ തൻ രസതന്ത്രമിങ്ങനെ.
....... ബിജു.ജി.നാഥ് വർക്കല

1 comment:

  1. അകലെയല്ലോ സൌന്ദര്യം!
    ആശംസകള്‍

    ReplyDelete