വളരെക്കാലമായുള്ള അവളുടെ ആഗ്രഹമായിരുന്നു കടല്‍ കാണുക എന്നത് . പക്ഷെ അവന്
ഓരോ കാരണങ്ങള്‍ കൊണ്ട് അത് സാധിച്ചു കൊടുക്കാന്‍ കഴിയാതെ വന്നുപോന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്‍ അവളോട് പറഞ്ഞു ഇന്ന് നിനക്കൊരു
സര്‍പ്രൈസ് തരാം വൈകിട്ട് തയ്യാറായി ഇരിക്കുക . എന്താണ് കാര്യം എന്നറിയാതെ
അവള്‍ ഉദ്യേഗത്തോടെ കാത്തിരുന്നു . വൈകുന്നേരം അവന്‍ നേരത്തെ വന്നു .
അവര്‍ ഒരുമിച്ചു അപ്പോള്‍ തന്നെ പുറത്തു പോയി . വളരെ നേരത്തെ യാത്രയ്ക്ക്
ശേഷം അവര്‍ എത്തിച്ചേര്‍ന്നത് കടല്‍ത്തീരത്ത് ആയിരുന്നു . അവള്‍ സന്തോഷം
കൊണ്ട് മതിമറന്ന് പോയി . പരിസരം മറന്നു അവള്‍ അവനെ കെട്ടിപ്പിടിച്ചു ഒരു
മുത്തം കൊടുത്തു . കട്ട് ....കട്ട് .... ക്യാമറ റോള്‍ ബാക്ക് .
ഓക്കേ........ അവള്‍ സന്തോഷം കൊണ്ട് മതിമറന്നുപോയി. ഉടനെ അവള്‍ അവനെയും
വിളിച്ചു കൊണ്ട് തിരിഞ്ഞോടി . ആദ്യം കണ്ട ടാക്സി വിളിച്ചു വീട്ടില്‍ എത്തി .
കിടപ്പറയിലേക്ക് അവനെ പിടിച്ചു കൊണ്ട് പോയി പിന്നെ അവനെ കെട്ടിപ്പിടിച്ചു
ഒരു മുത്തം കൊടുത്ത് . ഓക്കേ സീന്‍ ഏന്‍ഡ് . കാണികള്‍ എഴുന്നേറ്റു നിന്ന്
കയ്യടിച്ചു , കണ്ണീര്‍ തുടച്ചു ........................ബി ജി എന്‍ വര്‍ക്കല
No comments:
Post a Comment