കണ്ണുനീരിനു ഉപ്പുരുചിക്കുന്നോ
രിരുണ്ട രാവുകള്‍ മായുവാന്‍
ചുവന്ന ഗ്രഹത്തിന്‍ ചുറ്റുമായ്
സത്യം തിരയും കണ്ണുകള്‍ക്ക്
തിരുത്തുവാനായിട്ടില്ലിതുവരെ
മന്നവന്‍ തന്‍ ചിത്തത്തില്‍
കോറിയിട്ടൊരവിശ്വാസത്തെ.
ഇന്നും പെണ്ണിന്റെ താലിയില്‍
കുരുങ്ങിപ്പിടയുന്നു ദോഷമായ്
ഭാരതഭൂവിലെ ദ്രാവിഡമക്കള്‍
ഹാരമായണിയും ദുര്‍ചിന്തകള്‍
തന്‍ ഭാരം നിറയും ജീവിതങ്ങള്‍.
-----------------ബിജു ജി നാഥ്
വെട്ടും,തിരുത്തും നടക്കുമോ?!!
ReplyDeleteആശംസകള്‍