നമുക്ക് പുറകോട്ടു നടത്താമവരെ .
പടിപടിയായി .
ആദ്യം ജീന്‍സു നിരോധിക്കാം
പിന്നെ ചുരിദാര്‍
പിന്നെ സാരി
പിന്നെ ജമ്പര്‍
പിന്നെ മുണ്ട്
പിന്നെ പാളത്താര്‍
എന്നിട്ട് നടത്താം
ആദിമവാസികളായി .
നഗ്നതയൊരു പാപമല്ലെന്നും
ശരീരം മായയെന്നും പഠിപ്പിക്കാം .
സഹനത്തിന്റെ കാണാപ്പുറങ്ങളിലെത്തുമ്പോള്‍
ആസ്വാദനത്തിന്റെ പരകോടിയില്‍
പീഡനത്തിന്റെ ഘോഷം നടത്താം .
സദാചാരത്തിന്റെ ചിന്തേരിട്ടു
കാടല്ലിത് നാടെന്നുറക്കെ പറയാം .
അറിവിന്റെ പരകോടിയില്‍ തറച്ചു
അഭിമാനികളാക്കാം.
പിന്നെ
അടുക്കളയുടെ മൂലയില്‍
ചാക്ക് കെട്ടില്‍ പൊതിഞ്ഞു സൂക്ഷിക്കാം
വിശക്കുമ്പോള്‍ പുറത്തെടുത്തു കഴിക്കാം .
--------------ബിജു ജി നാഥ്
No comments:
Post a Comment