ഒരിക്കല്‍ നിങ്ങള്‍ പടിയിറക്കപ്പെടണം
ജനിച്ച മണ്ണിലൊരിക്കലൊരന്യനാവണം
വിതച്ചു കൊയ്യാന്‍ തരിമണ്ണില്ലാതാകണം
അപ്പോഴും മണ്ണിന്റെ മക്കളെന്നറിയണം.
അന്ന് നിങ്ങളറിയുമെന്‍ കാല്ച്ചോട്ടിലെ
ചുട്ടുനീറും മണല്‍ത്തരികള്‍ തന്‍ വേദന;
അന്ന് നിങ്ങളറിയുമെന്‍ നെഞ്ചിലെരിയു-
മീ കനല്‍ക്കട്ടകള്‍ തന്‍ താപവും നീറ്റലും.
വിളങ്ങണം നറുപുഞ്ചിരിയന്നും നിന്‍
മനസ്സിന്‍ പൂമുഖത്ത് കെടാതിങ്ങനെ
അമര്‍ന്നിടേണം അന്നുമീ പതുപതുപ്പിന്‍
തണുപ്പ് നല്‍കും സുഖദമാം നിദ്രയില്‍.
-----------------ബിജു ജി നാഥ്
നന്നായിരിക്കുന്നു കവിത
ReplyDeleteആശംസകള്‍