നമ്മള്‍ രണ്ടു വന്‍കരകള്‍ പോല്‍
കരങ്ങള്‍ വേര്‍പെട്ടു കരയകന്നും
മിഴികള്‍ മറയുന്ന കാഴ്ചയായും
ഹൃദയങ്ങള്‍ പരസ്പരം മുറിയുന്നു .
നമുക്കിടയില്‍ ഒരു കനാല്‍ ജനിക്കുന്നു
മണല്‍പ്പായ്ക്കപ്പല്കുകള്‍ ദ്രുതം ചലിക്കുന്നു
പൊഴിയടര്‍ന്നു പോം തീരങ്ങളിലൊക്കെ
കണ്ണീരുപ്പുകള്‍ പരലുപോല്‍ പടരുന്നു .
നമുക്കിടയില്‍ ഭാഷകള്‍ ജനിക്കുന്നു
നമുക്ക് രണ്ടു മതങ്ങള്‍ ജനിക്കുന്നു
നമ്മില്‍ രണ്ടു മദങ്ങള്‍ വളരുന്നു
നമ്മള്‍ രണ്ടു കാഴ്ചകള്‍ കാണുന്നു .
എതിരില്ലാ കാഴ്ചകള്‍ കാണാതെ
ഉയിരില്ലാ ജീവിതം മണക്കാതെ
പതിരില്ലാ കഥകള്‍ കേള്‍ക്കാതെ
നമുക്കൊരൊറ്റ കരയാകണമിനി.
----------------------ബിജു.ജി.നാഥ്
കരങ്ങള്‍ വേര്‍പെട്ടു കരയകന്നും
മിഴികള്‍ മറയുന്ന കാഴ്ചയായും
ഹൃദയങ്ങള്‍ പരസ്പരം മുറിയുന്നു .
നമുക്കിടയില്‍ ഒരു കനാല്‍ ജനിക്കുന്നു
മണല്‍പ്പായ്ക്കപ്പല്കുകള്‍ ദ്രുതം ചലിക്കുന്നു
പൊഴിയടര്‍ന്നു പോം തീരങ്ങളിലൊക്കെ
കണ്ണീരുപ്പുകള്‍ പരലുപോല്‍ പടരുന്നു .
നമുക്കിടയില്‍ ഭാഷകള്‍ ജനിക്കുന്നു
നമുക്ക് രണ്ടു മതങ്ങള്‍ ജനിക്കുന്നു
നമ്മില്‍ രണ്ടു മദങ്ങള്‍ വളരുന്നു
നമ്മള്‍ രണ്ടു കാഴ്ചകള്‍ കാണുന്നു .
എതിരില്ലാ കാഴ്ചകള്‍ കാണാതെ
ഉയിരില്ലാ ജീവിതം മണക്കാതെ
പതിരില്ലാ കഥകള്‍ കേള്‍ക്കാതെ
നമുക്കൊരൊറ്റ കരയാകണമിനി.
----------------------ബിജു.ജി.നാഥ്
No comments:
Post a Comment