എന്റെ ലോകത്ത് ഞാന്‍ സ്വതന്ത്രനാണ് എന്നാല്‍ നിങ്ങളുടെ മുന്നില്‍ വളരെ എളിയവനും . അതിനാല്‍ നിങ്ങളുടെ സ്നേഹവും ശകാരവും എനിക്ക് ഒരു പോലെ പൂമാല ആണ്.
Saturday, October 18, 2014
അശ്വത്ഥാമാവ്
നിന്നെ പ്രണയിച്ചു
തുടങ്ങുമ്പോള്‍ മരണമേ ,
ഇന്നീ മണ്ണിതിലൊന്നിനും
സൗന്ദര്യമില്ലല്ലോ .
നിന്നെ കനവ് കണ്ടു
തുടങ്ങുമ്പോള്‍ മരണമേ
രാവുകള്‍ നീളം കുറഞ്ഞ
പാതകളാകുന്നുവോ ?
നിന്റെ നാമം കേള്‍ക്കുമ്പോള്‍
ചുറ്റിലും മാദക
പുഷ്പങ്ങള്‍ വിരിയുന്ന
ഗന്ധം നിറയുന്നുവല്ലോ .
നിന്നെ സ്മരിക്കുന്ന
മാത്രയില്‍ ചിത്തത്തില്‍
മഞ്ഞുരുകിയൊരു
നദിയായൊഴുകുന്ന പോല്‍.
എങ്കിലും നീ എന്റെ
പാതകള്‍ മറന്നപോല്‍
എന്തിനു മരുവുന്നു
മറ്റിടങ്ങളില്‍ ശലഭം പോല്‍ !
----------ബിജു ജി നാഥ്
Subscribe to:
Post Comments (Atom)
അശ്വത്ഥാമാവ്?
ReplyDeleteആശംസകള്‍