അവള്‍ അനുസരിക്കും വരെ
അവളെ ശപിക്കും മലക്കുകള്‍.
അവള്‍ അനുസരിച്ചില്ലെങ്കില്‍
അടിച്ചും വശത്താക്കും സ്മൃതികള്‍.
അവള്‍ എതിര്‍ത്താല്‍ പിഴയും
തുറുങ്കും കഴുമരവും കല്ലുമഴയും .
എങ്കിലും വെളുക്കെ ചിരിച്ചു
താടി തടവി ഘോഷിക്കുന്നുണ്ട്
സ്വാതന്ത്ര്യവും സമത്വവുമേകുന്ന
പുരുഷ മതങ്ങളും നീതിചിന്തയും.
---------------------ബിജു ജി നാഥ്
ആശംസകള്‍
ReplyDelete