എന്നെക്കുറിച്ചു നീയെന്നിനി എഴുതുമെന്നു -
മെന്നെ കണ്ടാല്‍ നിനക്കിതെ ചോദ്യം
നിന്നെക്കുറിച്ച് ഞാനെന്തെഴുതാനെന്നു
എന്നുമെന്നെ കുഴപ്പിക്കും മറുചോദ്യം .
കലപില ചിലച്ചുകൊണ്ടെന്റെ മനസ്സില്‍
കൂട് കൂട്ടുന്ന ദിനങ്ങളെ പറ്റിയോ ?
പരിഭവപ്പിണക്കങ്ങള്‍ കൊണ്ട് ദിനാന്ത്യം
കവിള് വീര്‍പ്പിച്ചകലുന്നതോ ?
സ്വപ്‌നങ്ങള്‍ മേയുന്ന പകലുകളെ വിട്ടു
മോഹങ്ങള്‍ മുരടിക്കും രാവിനെയും ,
നിറങ്ങള്‍ തിരശ്ശീല വിരിയിച്ചോരാകാശ
തീരത്ത് മഴവില്ല് കാണാത്ത മനസ്സോ .
ഇടയില്‍ നിന്നെ പിണക്കാന്‍ എനിക്കുള്ള
ചെറുമുകുളങ്ങള്‍ തന്‍ ചാരുതയോ
കൃശഗാത്ര വീരഗാഥകള്‍ പാടുന്ന കൗതുക
കൗമാരസങ്കല്പ കഥകളോ
എന്തിനി എഴുതാന്‍ നിന്നെക്കുറിച്ച് ഞാന്‍
ഈ രാവ് പുലരുമ്പോള്‍ ഓര്‍ക്കുവാന്‍
അഴിഞ്ഞുലഞ്ഞ നിന്‍ മുടിക്കെട്ടിലിന്നലെ
ഞാന്‍ ചുംബിച്ച നിമിഷങ്ങളോ
സ്വേദബിന്ദുക്കള്‍ മുത്തുപോല്‍ തിളങ്ങിയ
നാഭിച്ചുഴിയിലെ അധരവ്യയാമമോ
അറിയില്ല എന്‍ തൂലിക മൂകമെന്നോട് ചോദിപ്പൂ ,
എഴുതുവതെന്തു ഞാന്‍ നിന്നെക്കുറിച്ചിനി !
----------------------------ബി ജി എന്‍
മെന്നെ കണ്ടാല്‍ നിനക്കിതെ ചോദ്യം
നിന്നെക്കുറിച്ച് ഞാനെന്തെഴുതാനെന്നു
എന്നുമെന്നെ കുഴപ്പിക്കും മറുചോദ്യം .
കലപില ചിലച്ചുകൊണ്ടെന്റെ മനസ്സില്‍
കൂട് കൂട്ടുന്ന ദിനങ്ങളെ പറ്റിയോ ?
പരിഭവപ്പിണക്കങ്ങള്‍ കൊണ്ട് ദിനാന്ത്യം
കവിള് വീര്‍പ്പിച്ചകലുന്നതോ ?
സ്വപ്‌നങ്ങള്‍ മേയുന്ന പകലുകളെ വിട്ടു
മോഹങ്ങള്‍ മുരടിക്കും രാവിനെയും ,
നിറങ്ങള്‍ തിരശ്ശീല വിരിയിച്ചോരാകാശ
തീരത്ത് മഴവില്ല് കാണാത്ത മനസ്സോ .
ഇടയില്‍ നിന്നെ പിണക്കാന്‍ എനിക്കുള്ള
ചെറുമുകുളങ്ങള്‍ തന്‍ ചാരുതയോ
കൃശഗാത്ര വീരഗാഥകള്‍ പാടുന്ന കൗതുക
കൗമാരസങ്കല്പ കഥകളോ
എന്തിനി എഴുതാന്‍ നിന്നെക്കുറിച്ച് ഞാന്‍
ഈ രാവ് പുലരുമ്പോള്‍ ഓര്‍ക്കുവാന്‍
അഴിഞ്ഞുലഞ്ഞ നിന്‍ മുടിക്കെട്ടിലിന്നലെ
ഞാന്‍ ചുംബിച്ച നിമിഷങ്ങളോ
സ്വേദബിന്ദുക്കള്‍ മുത്തുപോല്‍ തിളങ്ങിയ
നാഭിച്ചുഴിയിലെ അധരവ്യയാമമോ
അറിയില്ല എന്‍ തൂലിക മൂകമെന്നോട് ചോദിപ്പൂ ,
എഴുതുവതെന്തു ഞാന്‍ നിന്നെക്കുറിച്ചിനി !
----------------------------ബി ജി എന്‍
No comments:
Post a Comment