കാലമൊരു ഭ്രാന്തന്‍ നായുടെ കോലം
പ്രണയമൊരു ചിറകൊടിഞ്ഞ ശലഭം
ജീവിതമൊരു മുടന്തന്‍ കഴുതതന്‍ ജന്മം
അഭിനയം മനുജന്റെ പ്രതിരോധ തന്ത്രം
കാമം ഇര തിരയും ചെന്നായ മിഴികള്‍
അന്നം എച്ചില്‍ കൂന തിരയും കരങ്ങള്‍
കരുണ ഭണ്ഡാരം നിറയും നാണയങ്ങള്‍
അറിവു ശരീരത്തിന്‍ അളവുതേടും വിരല്‍
പെണ്ണ് വിശപ്പാറ്റും വെറുമൊരക്ഷയപാത്രം
മണ്ണ് ബന്ധങ്ങള്‍ക്ക് ശവക്കോട്ട മാത്രം
പൊന്നു കണ്ണില്‍ കുത്തും മിന്നുന്ന ലോഹം
അമ്മ വിലയില്ലാ വെറുമൊരു ഗര്‍ഭപാത്രം.
...............................ബി ജി എന്‍ വര്‍ക്കല
http://www.youtube.com/watch?v=qFpEdQ3n2lI
No comments:
Post a Comment