Sunday, August 17, 2014

വിശ്രമം

ഇനിയുമെന്തിന്നണിയുന്നു മൗനമേ
കപടനിരാസത്തിന്‍ നനുത്ത കമ്പളം.
വ്യഥ തിന്നു തീര്‍ത്തൊരീ മനസ്സിനെ
മറച്ചു പിടിക്കുമീ വിരലഗ്രത്തിൽ 
നിന്‍ കണ്ണുനീരുപ്പു വരളുമ്പോഴും .

ഇനിയെന്തിനകലുന്നു മാനസമേ
കല്ലായിത്തീര്‍ന്നു മണ്ണിലുറയുമ്പോഴും.
കരിമഷിയെഴുതിയ മിഴികളില്‍ ശോകം
കനലായ് കവിള്‍ നനച്ചൊഴുകുമ്പോഴുമെന്‍ 
സ്പര്‍ശവേഗങ്ങളില്‍ നിന്നകലെയിങ്ങനെ .

ഇനിയെന്തു വേണമെന്‍ പൂങ്കുയിലേ
കരള്‍പാതി പകുത്തിലയില്‍ വച്ചിടുമ്പോള്‍.
നേര്‍ത്ത പാളികള്‍ അകന്നു പോകേണ്ട
രാവിന്റെ ഗീതകം മറക്കുന്നതെന്തിങ്ങനെ?
കൂന്തലഴിഞ്ഞെന്‍ മാറിലമരാത്തതെന്തേ.

ഇനിയെന്ത് പറയും നീയീ സന്ധ്യയില്‍ ജനി-
മൃതികള്‍ക്കപ്പുറം പ്രണയം പനിക്കുമ്പോള്‍.
നരയളവാൽ കാലമെഴുതിയ നിര്‍വ്വികാരതയോ, ഉറവവറ്റും നീര്‍ത്തടാകങ്ങളുടച്ച മണ്‍കുടങ്ങള്‍ 
പറയാൻ മടിക്കും പ്രിയങ്ങളെ മൂടിയതോ?
........... ബിജു.ജി.നാഥ് വർക്കല




No comments:

Post a Comment