നക്ഷത്രങ്ങൾ സാക്ഷി നില്ക്കുന്ന
മകരമാസകുളിർ രാവുകളെ
കണ്ടുവോ നിങ്ങളെൻ സഖിയെ?
മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്ന
ഇരുണ്ടരാവുകളെ പറയുകവളോട്
നിങ്ങളെന്റെ പ്രണയം .
വെള്ളിമേഘങ്ങളെ,
യാത്രയുടെ കാണാക്കയങ്ങളിൽ
നിങ്ങളെന്നോമലിനെ കാണുന്നുവെങ്കിൽ
പറയുക,
പ്രിയനിവൻമിഴികളിൽ
സ്വപ്നങ്ങൾ നിറച്ചു
കാത്തിരിക്കുന്നുവെന്നിവിടെയേകനായി .
പ്രണയമനോഹരഗാനം
ReplyDelete