ഇരുളായിരുന്നു സ്വപ്‌നങ്ങള്‍ മയങ്ങും
കരളിന്‍ കയങ്ങളിലെങ്കിലും പ്രിയേ,
അരികിലിരിക്കുമ്പോള്‍ ഒരുനാളും മന
മൊട്ടും കൊതിച്ചില്ലാ മിഴി നനയുവാന്‍ .
പതിവായ് നാമിടവഴിയില്‍ കണ്ടൊരു
പകലുകളില്‍ തീക്കാറ്റ് വീശുമ്പോഴും
കൊഴിയുമിലകള്‍ തന്‍ മെത്തയില്‍
സ്വപ്‌നങ്ങള്‍ക്ക് മയക്കമേകിയിട്ടില്ല .
വരികളില്‍ നിറയും പ്രണയങ്ങളില്‍
പടരും രതിയുടെ രസമെന്നാകിലും
മുഖദാവില്‍ നിന്നുടെ മാറില്‍ മിഴികള്‍
അടയാളം തേടിയില്ലൊരുനാളും ന്യൂനം.
കൊഴിയും ദിനങ്ങള്‍ക്കൊടുവില്‍ ഒരു
സന്ധ്യയില്‍ ഞാനണയും നിന്നരികില്‍ .
മിഴിപൊത്തി നില്‍ക്കുമാ ദീപനാളം
നിന്റെ കരളില്‍ പടര്‍ത്തിയകലാന്‍ .
---------------------------ബി ജി എന്‍
No comments:
Post a Comment