ദര്‍ശനമാത്രയില്‍ മിഴികള്‍ വിടരുകയും
സ്പര്‍ശനമാത്രയില്‍ തനു തളിരിടുകയും
വേര്‍പാടിന്‍ നിമിഷങ്ങളില്‍ വാടുകയും
ചെയ്യുന്നൊരു പൂവാണ് നീയെന്നോമലേ!
കാണുമ്പോള്‍ വാക്കുകള്‍ മൂകമായീടുന്ന
കേള്‍ക്കുമ്പോള്‍ കളകളാരവം മുഴക്കുന്ന
മിണ്ടാതിരിക്കുകില്‍ ശുണ്ഠിയെടുക്കുന്ന
കാട്ടുപച്ചക്കിളി പെണ്ണാണ് നീയെനിക്ക് !
എന്നില്‍ പടരും തരുലത പോലെയും
എന്നിലലിയും ഹിമപുഷ്പം പോലെയും
തമ്മില്‍ പിരിയുകില്‍ മരണമെന്നോതുന്ന
കരളില്‍ പാതി പകുത്തവള്‍ നീയെന്നുമേ !
---------------------------ബി ജി എന്‍
സ്പര്‍ശനമാത്രയില്‍ തനു തളിരിടുകയും
വേര്‍പാടിന്‍ നിമിഷങ്ങളില്‍ വാടുകയും
ചെയ്യുന്നൊരു പൂവാണ് നീയെന്നോമലേ!
കാണുമ്പോള്‍ വാക്കുകള്‍ മൂകമായീടുന്ന
കേള്‍ക്കുമ്പോള്‍ കളകളാരവം മുഴക്കുന്ന
മിണ്ടാതിരിക്കുകില്‍ ശുണ്ഠിയെടുക്കുന്ന
കാട്ടുപച്ചക്കിളി പെണ്ണാണ് നീയെനിക്ക് !
എന്നില്‍ പടരും തരുലത പോലെയും
എന്നിലലിയും ഹിമപുഷ്പം പോലെയും
തമ്മില്‍ പിരിയുകില്‍ മരണമെന്നോതുന്ന
കരളില്‍ പാതി പകുത്തവള്‍ നീയെന്നുമേ !
---------------------------ബി ജി എന്‍