Sunday, February 10, 2013

നക്ഷ്ട സ്വപ്‌നങ്ങള്‍

പെയ്തൊഴിഞ്ഞ തടങ്ങളില്‍
നിശാചരിയാമൊരു കന്യകയുടെ രക്തം !
കിനാവിന്റെ കയങ്ങളില്‍
ഗന്ധര്‍വ്വരാഗത്തിന്റെ നിലക്കാത്ത രവം !

നിമ്നോതിയുടെ പച്ചപ്പില്‍ വിരിയുന്ന
ധരിത്ത്രിതന്‍ പുഞ്ചിരിക്കും
ഇളവെയിലിന്‍ നിഴലില്‍ തണുവേകുന്ന
ആശ്വാസത്തിനും പലമുഖം !

മുലക്കച്ച കെട്ടി നവോഡയായിരുന്നവള്‍
വിണ്ടുകീറും മുലഞ്ഞെട്ടിനെ നോക്കി
നെടുവീര്‍പ്പിന്റെ ചീളുകള്‍ ചൊരിയുമ്പോള്‍
കണ്ണീരുണങ്ങിചാല് കീറിയ കപോലങ്ങള്‍ക്ക് മേല്‍
പരല്‍മീനുകള്‍ പിടയുന്നതി ദീനമായി .!

അനസ്യൂതം പെറ്റൊഴിഞ്ഞോരീ ഗര്‍ഭപാത്രം
വിളവു നക്ഷ്ടപെട്ട വേദനയില്‍ മുങ്ങി
അനുദിനമാര്‍ത്തവത്താല്‍ കളങ്കികിതയാകുന്നു
ഭ്രഷടയായ് ,ദുഖാര്‍ത്തയായ്  മുഖം താഴ്ക്കുന്നു .
   

അടിവാരങ്ങളില്‍ മണ്ണുമാന്തിക്കയ്യുകള്‍
നിധി തേടി അലയവേ!
കവിവാക്യം വേദനയായ് പടരുന്നു
ഭൂമീദേവി പുഷ്പിണിയാകുമോയിനി?
-------------------ബി ജി എന്‍ വര്‍ക്കല  ------

2 comments:

  1. ഭൂമിദേവിയെന്ന സങ്കല്പമേ മാറി.
    കറവപ്പശുവാണിന്ന്

    ReplyDelete
    Replies
    1. നിധി തേടി വലയുന്ന മനുഷ്യന്റെ ത്വര വീണു മുടിയുന്ന മണ്ണ് . നന്ദി അജിത്‌ ഭായ്‌

      Delete