Tuesday, February 5, 2013

ഓര്‍മ്മകളുണ്ടായിരിക്കണം

അക്ഷരങ്ങള്‍ പിണങ്ങി നിന്ന
വരണ്ടുണങ്ങിയ ഒരു രാവിലാണ്
വാക്കുകളെ തേടി ഞാന്‍ ഇറങ്ങിയത് .
നിലാവിന്റെ മഞ്ഞിളംകാറ്റിന്റെ തലോടല്‍
മുടിയിഴകളില്‍  ഉന്മാദമുണര്‍ത്തിയ രാവ് .

ഇലഞ്ഞികള്‍ പൂക്കുന്ന താഴ്വരകളെ
സ്വപ്നത്തിന്റെ തേര് കാണിച്ചു തന്ന വഴികളിലൂടെ
സങ്കല്പ്പമാകും കുതിരമേല്‍ ഞാന്‍ കടന്നു ചെന്നു .
പുഴയൊഴുകും പോലെ ശാന്തമായി
പരല്‍മീന്‍ പിടയുന്ന മിഴികളുമായ്
അമ്പിളികല തോല്‍ക്കുമാ പുഞ്ചിരിയോടെ
അവള്‍ അവിടെ നിറഞ്ഞു നിന്നിരുന്നു .

ഒരു  കളിയോടമായ്‌ മെല്ലെ ഞാനാ
കല്ലോലിനിയില്‍ ഒഴുകാന്‍ കൊതിച്ചു പോയ്‌
മേദസ്സ് രാപാര്‍ക്കുമാ ഉദരത്തിന്‍
മറുകിലായൊരു കൊച്ചു
ചുംബനം കൊടുത്ത വേളയില്‍ ,
ഞാറപഴത്തിന്‍ ചേലോത്തരാ -
മുലഞെട്ട്  നീ എന്‍
ചുണ്ടിണകളില്‍ ചൊരുകി വച്ചത് .

രാവ്  മറഞ്ഞു പോയി എന്നില്‍ നിന്നും .
തലമുടിയിഴകളില്‍ മേയുന്ന വിരലുകളില്‍ ,
അരുമയാര്‍ന്ന മിഴികളില്‍
മാതൃത്വം തുടിച്ചുയര്‍ന്നപ്പോള്‍
വെറുമൊരു ശിശുവായ്‌ ഞാന്‍.
അഹന്ത തന്‍ ശിരസ്സ്‌ താഴുമ്പോള്‍
മനു തലയില്‍ മൂളുന്നുണ്ടായിരുന്നു.
"എത്ര നാര്യസ്തു പൂജ്യന്ത രമണെ.....
----------ബി ജി എന്‍ വര്‍ക്കല -------  

2 comments:

  1. അപ്പൊ എവിടെയാ പറഞ്ഞ്‌ നിര്‍ത്തിയത്‌ !!?

    ReplyDelete