Monday, February 4, 2013

ഇനി യാത്ര

പ്രിയേ മറക്കുക ,
ഇനി നാം അന്യരത്രേ .!
ഇതെന്റെ അവസാനരാവ് .
നിന്നെ മറക്കുവാന്‍ , പ്രകൃതി തന്നു-
ഷസ്സേകിയ വരദാനമത്രേ ,
ഇന്നത്തെ രാവ് .
ഓര്‍ക്കുക ,
ഇനി നാം കാണില്ല .
ഇനി നാമൊരിക്കലും കാണരുതെന്നു -
റക്കെ പറയുവാനാകാതെ തേങ്ങുന്നു .
ഇല്ല,
ഇനിയെനിക്കാവില്ല .!
നീയുമോര്‍മ്മകളുമിവിടെ തകരട്ടെ .
ആശിക്കുവാനെനിക്കില്ലൊന്നുമീ -
മോഹനരാഗങ്ങള്‍ തന്‍ ശോണിമയില്‍
തലചായ്ച്ചുറങ്ങുവാന്‍ വേണ്ടി മാത്രം !
പിന്നെയും രാവുകളെനിക്ക് പിന്നില്‍
നിര്‍ന്നിമേഷമായ് വിടര്‍ന്നു നിന്നു.
അന്നൊരു  മധ്യാഹ്നവേളയില്‍
എന്റെ കിനാവുകളോരിക്കലും
മായാത്ത നോവിന്റെ രസമറിഞ്ഞു .
ഒരു  സാഗരത്തിന്‍ തിരയിളക്കം !
ഇനിയുമാവില്ലെനിക്ക് നിന്നോര്‍മ്മകള്‍
ഭ്രാന്തനാക്കുമാ  ദിനം കാത്തിരിക്കാന്‍ .
അതിനാല്‍ വിടയേകുകീ നിമിഷം .
അത്യപൂര്‍വ്വമീ നിമിഷം .
-----ബി ജി എന്‍ വര്‍ക്കല ---- 20.11.93

4 comments:

  1. യാത്രാമൊഴി ഉഗ്രന്‍

    ReplyDelete
  2. അങ്ങനെ യാത്ര ചൊല്ലി പോകാന്‍ കഴിയുമോ...

    ReplyDelete
    Replies
    1. യാത്രകള്‍ അനിവാര്യത ആകുമ്പോള്‍ ....!

      Delete