Sunday, February 10, 2013

ഇനി വിടയേകുക

അടര്‍ന്നു വീഴും ഇതളുകള്‍
കൊഴിയുവാന്‍ മടി തൂകുന്നുവോ ?
കൊഴിഞ്ഞു തൂകും വര്‍ണ്ണങ്ങളീ മണ്ണില്‍
അനുഭൂതിയാകുന്നുവോ 

മനസ്സില്‍ നിന്നും മനസ്സിലേക്ക് ഞാന്‍
മധുരമായ്‌ നിറയവേ
ഇടറി വീഴും പാദങ്ങളില്‍ നീ-
ന്നിദളായി കൊഴിയും മോഹങ്ങള്‍  .
ഇമകളില്‍   പെയ്തിറങ്ങവേ മന-
മുരുകുമീ വേദനയാല്‍ ഞാന്‍ .

എവിടെയെന്നാശാലതകള്‍ ?
എവിടെയെന്‍ തീര ഭൂമി ?
ഞാന്‍ കൊതിച്ചോരീ പകലു -
കളെന്റെ വൈരികളാകുന്നതെന്തേ  ?

മന്ത്രങ്ങള്‍ പോലെ നീ മൊഴിഞ്ഞോരീ
യിരവുകള്‍
നീയുടുത്തോരീ താരകങ്ങള്‍
നിന്റെ നിശ്വാസമൊരു തേങ്ങലാ -
യെന്നെ  വേട്ടയാടുന്നുവോ ?
പോവുക നീയനന്തമാം ജീവിതതിരയിളക്കത്തില്‍
പോവുകെന്നെ ഇവിടെ മറന്നീടുക .
------ബി ജി എന്‍ വര്‍ക്കല ----20.09.94

1 comment:

  1. നഷ്ടങ്ങളെന്നും വേദന തന്നെ ആണ്..

    ReplyDelete