Saturday, February 16, 2013

ബോധിസത്വന്‍

അഴികളെണ്ണുന്ന പഥികന്‍ ഞാനെന്‍
ജീവിത കുരുക്കഴിക്കവേ
അകലെയായതാ കാണ്മൂ ഞാനോ -
രാലിന്‍ ചുവട്ടിലൊരു ബോധിസത്വന്‍.

വികലമാമൊരു  മാനസവും പേറി
വിതുമ്പലോടെ ഞാന്‍ നടന്നു പോകവേ.
ഇടറി വീണ കാലടികള്‍  ഞാന-
രിയ വേദനയാലെടുത്തു വയ്ക്കുന്നു .

ക്ഷിതിയിലാതാദ്യമായോരാള്‍
സ്ഥിരതയില്ലാതലഞ്ഞു പോകവേ ,
കണ്ടു ഞാനാ മിഴികളിലൂറിയ
പേക്കിനാവുകള്‍ പുഞ്ചിരിക്കുന്നതും ,

ഇരതേടി നടന്നൊരാ കാട്ടുചെന്നായൊരു -
മാന്‍പേടയെ കൌശലത്തില്‍ കുരുക്കുവതും ,
നക്ഷത്രബംഗ്ലാവുകളില്‍ ഡ്രഗ്സുകള്‍
മറ്റൊരു ചിതയൊരുക്കുന്നതും ,

അറവുശാലകളിലൂറുന്ന രുധിരമത് -
നരന്റെ ചൂരിന്റെ ഗന്ധം വമിക്കുന്നതും ,
ചിതറുന്ന കുഞ്ഞു ശരീരങ്ങളിവിടെ
ചിതറുന്നു പ്രേമവും ജീവിതങ്ങളും .

ഒക്കെയും കണ്ടു ഞാനൊരു പുഴുവാ -
യൊട്ടു നാളെന്റെ പുറ്റിലോളിച്ചു .
കത്തുന്ന നാളത്തില്‍ പുല്കുവാനെത്തുന്ന
നിശാശലഭത്തെ പോലെ ഞാന്‍
വിപ്ലവം വീര്യമായ്‌ പകര്‍ന്നോടുവില്‍
വിപ്ലവം ശയ്യ തീര്‍ക്കുന്നു .

ഇപ്പോഴുമെന്റെ ശയ്യക്ക് ചുറ്റുമായോ-
ട്ടുപെരുണ്ടാകും കണ്ണീര്‍ പൊഴിക്കുവാന്‍ .
ഒട്ടുമേ  ഇല്ലെനിക്കിനിയൊട്ടുമേ കളയുവാ -
നൊക്കുന്ന വേഗത്തില്‍ എത്തണം .
എന്നെയും കാത്തതാ നില്‍ക്കുന്നോരാലിന്‍
ചോട്ടിലൊരു ബോധി സത്വന്‍ .
------------ബി ജി എന്‍ വര്‍ക്കല ----01.01.1994

1 comment:

  1. ആലിന്‍ ചോട്ടിലെ ബോധിസത്വന്‍ കൊള്ളാം

    ReplyDelete