വയല്‍ നൃത്തമാടുന്നു കാറ്റിന്‍ താളത്തില്‍
പരല്‍മീന്‍ പിടക്കുന്നു ചെറുതോടിന്‍ നെഞ്ചിലായ്
പാദസരങ്ങള്‍ കിലുങ്ങുന്ന ചലനത്താല്‍
ബാലികയവള്‍ മന്ദമാ പാടവരമ്പിലൂടോഴുകുന്നു.
കുംഭമാസത്തിന്റെ കാര്‍കോള്‍ മൂടിയ
ശാരദാകാകാശമേ നിന്നുടെ മിഴികളില്‍ , മായൊല്ലെ
മാത്രിത്വഭാവത്തിന്‍ പൊന്നിലാവുറയുന്ന ,
താരകപൂര്‍ണ്ണമാം പാല്‍നിലാപുഞ്ചിരി .
ഇരുള്‍ പാതി കടമായി കൊടുത്തൊരു സന്ധ്യതന്‍
ഭയം നീലിക്കുന്നോരീ ചെഞ്ചുവപ്പില്‍
മിന്നല്‍പ്പിണരിന്‍ ആകാശതീരവും
ഇടിനാദമഴയുടെ ഭീകരതയും നിറയ്ക്കവേ നീ
മാറോട് ചേര്‍ത്തു പിടിക്കയീ പൈതലിന്‍
വിറകൊള്ളും ശലഭചിറകിന്‍ ഹൃദയത്തെ .
ഇരുള് പകരുന്ന മേഘശകലങ്ങളെ
ഊതിയകറ്റൂ നീ കുന്നിന്‍ചരിവിലെക്കായ്
കൂടെ നടക്കുകെന്‍ കുഞ്ഞിന്‍ വഴിത്താര
നേര്‍ത്ത മഞ്ഞിന്‍ പുതപ്പു വിരിച്ചു കൊണ്ടേ
------------ബി ജി എന്‍ വര്‍ക്കല -------------
പരല്‍മീന്‍ പിടക്കുന്നു ചെറുതോടിന്‍ നെഞ്ചിലായ്
പാദസരങ്ങള്‍ കിലുങ്ങുന്ന ചലനത്താല്‍
ബാലികയവള്‍ മന്ദമാ പാടവരമ്പിലൂടോഴുകുന്നു.
കുംഭമാസത്തിന്റെ കാര്‍കോള്‍ മൂടിയ
ശാരദാകാകാശമേ നിന്നുടെ മിഴികളില്‍ , മായൊല്ലെ
മാത്രിത്വഭാവത്തിന്‍ പൊന്നിലാവുറയുന്ന ,
താരകപൂര്‍ണ്ണമാം പാല്‍നിലാപുഞ്ചിരി .
ഇരുള്‍ പാതി കടമായി കൊടുത്തൊരു സന്ധ്യതന്‍
ഭയം നീലിക്കുന്നോരീ ചെഞ്ചുവപ്പില്‍
മിന്നല്‍പ്പിണരിന്‍ ആകാശതീരവും
ഇടിനാദമഴയുടെ ഭീകരതയും നിറയ്ക്കവേ നീ
മാറോട് ചേര്‍ത്തു പിടിക്കയീ പൈതലിന്‍
വിറകൊള്ളും ശലഭചിറകിന്‍ ഹൃദയത്തെ .
ഇരുള് പകരുന്ന മേഘശകലങ്ങളെ
ഊതിയകറ്റൂ നീ കുന്നിന്‍ചരിവിലെക്കായ്
കൂടെ നടക്കുകെന്‍ കുഞ്ഞിന്‍ വഴിത്താര
നേര്‍ത്ത മഞ്ഞിന്‍ പുതപ്പു വിരിച്ചു കൊണ്ടേ
------------ബി ജി എന്‍ വര്‍ക്കല -------------
കൂടെ നടക്കുകെന്‍ കുഞ്ഞിന്‍ വഴിത്താര
ReplyDeleteനേര്‍ത്ത മഞ്ഞിന്‍ പുതപ്പു വിരിച്ചു കൊണ്ടേ
പാത സുഗമമാകട്ടെ