പ്രിയതരമൊരു വാക്കിന്‍ മുനയുണ്ട് ചുണ്ടില്‍
അകലുക നീയെന്‍ എരിയും വേനലെ .
മധുരമൊരു ഗാനം ഒഴുകിടും നേരമീ
ഹൃദയമേ, നീ തരളിതമാകൂ മയങ്ങൂ .
കനവുകളല്ല നാമോരുക്കുന്ന പാതയെങ്കിലും
വിവശമാകേണ്ട തെല്ലുമേ മാനസം
ചപലമീ ലോകത്തിന്‍ നെഞ്ചിലേക്കായ്
കഠിനമീ വ്യെഥകള്‍ വലിച്ചെറിയാമിനി.
മാരിവില്ലിന്‍ നിറമാവാഹിച്ച മയിലിന്‍
നര്‍ത്തനം പോലെ നിന്‍ മിഴികള്‍ ചടുലം
ഹംസങ്ങളൊഴിഞ്ഞ സരോവരം പോല്‍
വിജനശീതളം ഓര്‍മ്മകള്‍ തന്നകത്തളം .
കനവുകള്‍ നാം കണ്ടു മയങ്ങിയ രാവുകള്‍
പകരമായ് നിന്റെ മാദകമേനിയില്‍
അധരമുന കൊണ്ട് തീര്‍ക്കുവാന്‍ മോഹിക്കും
ജലച്ചായങ്ങള്‍ പടരാതെ കാക്കണം .
കാല്‍ചിലങ്കതന്‍ നൂപുരധ്വനിയാല്‍
കാറ്റ് മൂളുന്ന മധുരഗീതികകള്‍
ഉടുപുടവ ഉലയുന്ന കാറ്റിന്‍ സുഗന്ധത്തില്‍
മിഴികള്‍ വലയുന്നു കാഴ്ചതന്നുത്സവത്താല്‍ .
ഇനീയെന്റെ ഹൃദയമെടുത്തുകൊള്‍ക നീ
ഇരുളിലലയുന്ന ചലനമാകട്ടെ ഞാന്‍ .
ഇനിയെന്റെ പ്രാണനെടുത്തുകൊള്‍വ്വ നീ
ചുടുകാട്ടിലെന്നെ എരിച്ചിടും മുന്നേ .
ഇവിടെ ഞാന്‍ നല്‍കുന്നെന്‍ വരികളും മനസ്സും
നിന്റെ പാദസരത്തിന്‍ പരാഗം നുകര്‍ന്ന് കൊണ്ട്
ഇനി ഞാന്‍ നുകരട്ടെ ജീവിതരാഗത്തിന്‍
മോഹനകല്യാണി മനസ്സിലും തനുവിലും .
----------------ബി ജി എന്‍ വര്‍ക്കല -------
അകലുക നീയെന്‍ എരിയും വേനലെ .
മധുരമൊരു ഗാനം ഒഴുകിടും നേരമീ
ഹൃദയമേ, നീ തരളിതമാകൂ മയങ്ങൂ .
കനവുകളല്ല നാമോരുക്കുന്ന പാതയെങ്കിലും
വിവശമാകേണ്ട തെല്ലുമേ മാനസം
ചപലമീ ലോകത്തിന്‍ നെഞ്ചിലേക്കായ്
കഠിനമീ വ്യെഥകള്‍ വലിച്ചെറിയാമിനി.
മാരിവില്ലിന്‍ നിറമാവാഹിച്ച മയിലിന്‍
നര്‍ത്തനം പോലെ നിന്‍ മിഴികള്‍ ചടുലം
ഹംസങ്ങളൊഴിഞ്ഞ സരോവരം പോല്‍
വിജനശീതളം ഓര്‍മ്മകള്‍ തന്നകത്തളം .
കനവുകള്‍ നാം കണ്ടു മയങ്ങിയ രാവുകള്‍
പകരമായ് നിന്റെ മാദകമേനിയില്‍
അധരമുന കൊണ്ട് തീര്‍ക്കുവാന്‍ മോഹിക്കും
ജലച്ചായങ്ങള്‍ പടരാതെ കാക്കണം .
കാല്‍ചിലങ്കതന്‍ നൂപുരധ്വനിയാല്‍
കാറ്റ് മൂളുന്ന മധുരഗീതികകള്‍
ഉടുപുടവ ഉലയുന്ന കാറ്റിന്‍ സുഗന്ധത്തില്‍
മിഴികള്‍ വലയുന്നു കാഴ്ചതന്നുത്സവത്താല്‍ .
ഇനീയെന്റെ ഹൃദയമെടുത്തുകൊള്‍ക നീ
ഇരുളിലലയുന്ന ചലനമാകട്ടെ ഞാന്‍ .
ഇനിയെന്റെ പ്രാണനെടുത്തുകൊള്‍വ്വ നീ
ചുടുകാട്ടിലെന്നെ എരിച്ചിടും മുന്നേ .
ഇവിടെ ഞാന്‍ നല്‍കുന്നെന്‍ വരികളും മനസ്സും
നിന്റെ പാദസരത്തിന്‍ പരാഗം നുകര്‍ന്ന് കൊണ്ട്
ഇനി ഞാന്‍ നുകരട്ടെ ജീവിതരാഗത്തിന്‍
മോഹനകല്യാണി മനസ്സിലും തനുവിലും .
----------------ബി ജി എന്‍ വര്‍ക്കല -------
നന്നായിട്ടുണ്ട്
ReplyDeleteനന്ദി
DeleteThis comment has been removed by the author.
Delete