Monday, February 11, 2013

ഒരു വിഷാദ പത്മം

ശാരിക പൈങ്കിളി
നീയെന്റെ മുന്നിലായ്‌
നാണത്തില്‍ മുങ്ങിയ കവിതയായ്‌ . ഒരു
നാടന്‍ പെണ്ണായ് കുണുങ്ങി നിന്നു .      (ശാരിക .....

രജനിതന്‍ കൂരിരുള്‍
മനസ്സില്‍ നിന്നിറങ്ങുമ്പോള്‍
മിഴികളില്‍ വിടരുവതേത് ഭാവം ? നിന്റെ
ചൊടികളില്‍ വിരിയുന്നതേത് ഭാവം ?    (ശാരിക ....

മഴമുകില്‍ മാനത്ത്
മഴവില്ല് തീര്‍ക്കുമ്പോള്‍ (2)
മയിലുകളാടുന്നതാര്‍ക്ക് വേണ്ടി ? സഖീ
കുയിലുകള്‍ പാടുന്നതാര്‍ക്ക് വേണ്ടി ?      (ശാരിക ...

മഞ്ഞിന്നാവരണം
വാരിപ്പുതച്ച് കൊണ്ടീ
ചെമ്പനീര്‍ പൂവാര്‍ക്കായ്‌ കാത്തിരിപ്പൂ ? എന്നും
കാണുവാനെത്തുമാ ശലഭത്തെയോ ? (2)
പോയോരാ രാവിന്റെ
ധ്യാന നിശബ്ദതയില്‍
വീണുടഞ്ഞവനെന്നറിയാതെ ഇന്നും (മഞ്ഞിന്നാ ....

വിറയ്ക്കുമീ ശലഭത്തിന്‍
ചിറകിനെപോലെ
തുടിക്കും വികാരമാണ് സ്നേഹം , പക്ഷെ
ക്ഷണികമല്ലോ അതിന്‍ ജീവനെന്നോര്‍ക്കുമ്പോള്‍
വ്യെഥയാല്‍ തുളുമ്പുന്നു മാനസം , ഒരു
നോവായ്‌ പടരുന്നു ജീവനില്‍ . എന്നും
നോവായ്‌ പടരുന്നു മല്സഖീ ....                    (ശാരിക ....  
--------ബി ജി എന്‍ വര്‍ക്കല ---- 02.04.06


No comments:

Post a Comment