നോവിക്കുവാന്‍ വേണ്ടി മാത്രമാണെങ്കി -
ലെന്തിനായ് സ്നേഹിച്ചിതിങ്ങനെ സഖീ .
നിന്റെ നോവുന്ന ഹൃത്തിനെ കാണുവാനാകാതെ
വിങ്ങുന്നുവിന്നെന്റെ ചിത്തം .!
പിരിയുവാനായിരുന്നെങ്കില്‍ , എന്തിനായ്
പരിചയിച്ചന്നു നാം തോഴി ?
നിന്‍ മിഴികളിലൂറുമീ ജലബാഷ്പമിന്നെന്റെ
കരളിലൊരു തീയായി തിളക്കുന്നു .
തിരികെ നടക്കുവാനായി നാമെന്തിനീ
ദൂരങ്ങള്‍ താണ്ടിയീ മരുഭൂമിയില്‍
ഇടറുന്ന നിന്‍ പാദങ്ങള്‍ കാണ്കവേ
തളരുന്നുവല്ലോയെന്‍ ഹൃദയം .
തിരികെ വരാത്ത ദൂരങ്ങളിലെക്ക് നീ
നടന്നകലുമ്പോള്‍
പതിയെ തിരിഞ്ഞൊന്നു നോക്കിടുമെങ്കില്‍ കാണാം
ഇരുളിലൊരു മൌനമായി , നിഴലായ് ,
നിന്നിലെക്കെത്തുന്ന ദൂരമായ് രണ്ടു മിഴികള്‍ പിന്തുടരുന്നത് .
----------------ബി ജി എന്‍ വര്‍ക്കല ---
ലെന്തിനായ് സ്നേഹിച്ചിതിങ്ങനെ സഖീ .
നിന്റെ നോവുന്ന ഹൃത്തിനെ കാണുവാനാകാതെ
വിങ്ങുന്നുവിന്നെന്റെ ചിത്തം .!
പിരിയുവാനായിരുന്നെങ്കില്‍ , എന്തിനായ്
പരിചയിച്ചന്നു നാം തോഴി ?
നിന്‍ മിഴികളിലൂറുമീ ജലബാഷ്പമിന്നെന്റെ
കരളിലൊരു തീയായി തിളക്കുന്നു .
തിരികെ നടക്കുവാനായി നാമെന്തിനീ
ദൂരങ്ങള്‍ താണ്ടിയീ മരുഭൂമിയില്‍
ഇടറുന്ന നിന്‍ പാദങ്ങള്‍ കാണ്കവേ
തളരുന്നുവല്ലോയെന്‍ ഹൃദയം .
തിരികെ വരാത്ത ദൂരങ്ങളിലെക്ക് നീ
നടന്നകലുമ്പോള്‍
പതിയെ തിരിഞ്ഞൊന്നു നോക്കിടുമെങ്കില്‍ കാണാം
ഇരുളിലൊരു മൌനമായി , നിഴലായ് ,
നിന്നിലെക്കെത്തുന്ന ദൂരമായ് രണ്ടു മിഴികള്‍ പിന്തുടരുന്നത് .
----------------ബി ജി എന്‍ വര്‍ക്കല ---
ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള....
ReplyDeleteഎന്നപോലെ ഒരു ഫീല്‍ തരുന്നു ഈ കവിത
നന്നായിട്ടുണ്ട്
nandi vaayanakku ajith bhaay
ReplyDeleteഫേസിലെ “ സഖി നിനക്കായ്” എന്നതിൽ ലൈക്കാൻ വന്നതാണ് പക്ഷെ അത് പറ്റുന്നില്ലാ അതുവഴി ഇവ്ടെ എത്തീ.. ആശംസകൾ.. നല്ല വരികൾ..
ReplyDelete