ഏതോ കിനാവില്‍ മയങ്ങിക്കിടക്കുമെന്‍
ഓമനത്തിങ്കളെ നോക്കിയിരിക്കുമ്പോള്‍
ഓര്‍മ്മയിലോടിയെത്തുമെന്‍ ബാല്യം
പോയകാലത്തിന്‍ സുവര്‍ണ്ണകാലം .!
കൂട്ടരോടൊത്തുഞാന്‍ ഓടിക്കളിച്ചതും
പൂത്തുമ്പി തന്നുടെ പിന്നാലെ പാഞ്ഞതും
മുറ്റത്തെ മാന്തണലില്‍ മാളിക പണിതതും
പ്ലാവിലത്തുംബിനാല്‍ കഞ്ഞി കുടിച്ചതും
ഓര്‍ത്തിരിക്കുമ്പോള്‍ അറിയാതെയെന്നുടെ
അകതാരില്‍ ഓര്‍മ്മകള്‍ കോള്‍മയിര്‍ കൊള്ളുന്നു .
ഊഞ്ഞാലിലാടുവാന്‍ ശാട്യം പിടിച്ചതും
ഊഞ്ഞാലപൊട്ടി ഞാന്‍ തലകുത്തി വീണതും
(അറിയാതെ കൈവിരലോടിച്ചു നോക്കിയാ
വടുവിലായ് മേല്ലെയൊരു മന്ദസ്മിതത്തോടെ )
ഒരു സായന്തനത്തിന്റെ ചോപ്പുമായ് വന്നോരെന്‍
അടിവയര്‍ പൊട്ടി ഞാന്‍ ഋതുമതിയായതും
കണിശമായമ്മതന്നുപദേശമൊക്കെയും
മടിയോടെയെങ്കിലും ശിരസ്സാവഹിച്ചതും .
അമ്മതന്‍ ചിറകിന്നടിയിലായ് നാളുകള്‍
എണ്ണിപ്പറന്നുപോയ് പകല്ക്കിനാവുകള്‍
പാഠാലയത്തിലെ കൂട്ടുകള്‍ പോലുമേ
അതിര്‍വരമ്പിട്ടൊരു സൌഹൃദമായതും
കാലത്തിന്‍ മാറ്റങ്ങള്‍ മേയ്യാകെ പുല്‍കി
കലാലയത്തില്‍ പടിയിറങ്ങുമ്പോഴും
വേദനിപ്പിക്കുന്ന പ്രണയങ്ങളൊന്നുമേ
വേര്‍പാടു ചൊല്ലി പുറകെ വന്നീലല്ലോ .
ഒടുവിലെന്നോ ഒരാള്‍ വന്നു കെട്ടിയോരാ
താലിതന്‍ പുണ്യത്തില്‍ ജീവിതം പകുത്തപ്പോഴും
ഉള്ളിലുയര്‍ന്ന തിരമാലകളില്‍ തട്ടി
വക്കുടഞ്ഞില്ലല്ലോ കനവുകളൊന്നുമേ.
ആശിക്കുവാനൊന്നുമില്ലാതെയെല്ലാമേ
നേടിയേ കുടിയിലെ റാണിയായ് മാറവേ
വരദാനം പോലെയീയൂഷരഭൂവിലായ്
ഒരു കുഞ്ഞു കൊഞ്ചലിന്‍ മര്‍മ്മരം കേട്ടല്ലോ !
ഓമന തന്നുടെ പിഞ്ചു പാദങ്ങള്‍ക്ക്
താളമായ് നമ്മുടെ ദേഹമെന്നാകിലും
അവളുടെ കൊഞ്ചലിന്‍ മറവിലായ്പോയ്
ദുരിതങ്ങള്‍ തന്നുടെ പാഴ്കെട്ടുകള്‍ പോലുമേ .
ഒരുനാളീയിറയത്ത് ചിറകറ്റു വീണോരാ
യിണക്കിളി തന്നുടെ വേര്‍പാട് പോലുമേ
മനതാരിലിവള്‍ തന്‍ കൊഞ്ചലിന്‍ ശക്തി-
യത് നല്‍കി പിന്നെയും മുന്നോട്ടു പോകുവാന്‍ .
ഒരുപാട് ഭാരങ്ങളോറ്റക്കെടുക്കുവാന്‍ തുണ -
യായ് നിന്നോരീ മുത്തിന്റെ ഓര്‍മ്മകള്‍ .
സഹതാപതരംഗങ്ങള്‍ക്കിടയിലായ്
പതിയിരുന്നോരാ കുടിലതകള്‍ പോലുമേ
നിര്‍ദ്ദയം തള്ളിക്കളയുവാന്‍ ചോദന
നല്കീയിവള്‍ തന്‍ പുഞ്ചിരി പൂവുകള്‍ .
അപവാദശരങ്ങള്‍ ഒന്നുമേയെല്‍ക്കാതെ
അലിവോടെ ഞാനെന്റെ കുഞ്ഞിനെയീ
കപടലോകത്തിന്റെ വാത്മീകത്തില്‍ നിന്ന -
പകടമേതുമില്ലാതെ നോക്കുമ്പോള്‍ .
ഒരുപാട് വേദനകള്ക്കിടയിലുമെന്നുടെ
മനമാകെ ആശ്വാസമാണിവളെന്നുമേ.
ഒക്കെയകന്നെത്ര വേഗമീ കാലവും
മിച്ചമായി തീരുന്നു രണ്ടുനാള്‍ മാത്രമെന്‍ -
പൈതലിന്‍ പുഞ്ചിരികാണുവാനാകൂ നിത്യം
പൊട്ടിത്തകരുമെന്‍ മാനസമാപ്പോഴെന്‍
മാതാവിന്‍ കണ്ണീരിന്നരര്‍ത്ഥമതറിയുന്നിന്നു .
മറ്റൊരു വീടിന്നു വിളക്കായ് നീ പോകെ
അനുഗ്രഹമെകിയീ ഞാനുണ്ട് പിന്നിലായ്
നാളെയീ മൂകമാമിറയത്തനാഥയാം ഞാനേകം
നിശ്ചലം നിന്നോര്‍മ്മതന്‍ ഊഞ്ഞാലില്‍ .
കാത്തിരിക്കാമിനി ഞാന്‍ നിങ്ങള്‍ തന്‍ യാത്രയില്‍
ഞാനുമീ വീടുമൊരു സത്രമായ് തീരുംവരെ .
നീയുമാകുമോ എന്നെ പോലെ നാളെ
നിന്നുടെ ചിന്തകള്‍എന്നോട് പോലെയാമോ
നിന്നുടെ കുഞ്ഞുങ്ങള്‍ , നിന്‍ കുടുംബം പിന്നെ
നിങ്ങള്‍ തന്‍ സാമ്രാജ്യം സന്തോഷമാകണം .
കണ്ണുകള്‍ നിറയ്കുമാ കാഴ്ചകള്‍ കാണുവാന്‍
ഇമചിമ്മി വീഴാതെ കാത്തിരിക്കാം ഞാന്‍
മെല്ലെ തഴുകിയുറക്കവേ എന്നുടെ നെഞ്ചില്‍
പൂഴ്ത്തുമീ പൂമുഖം കാണവേ , ത്രസിക്കുമീ
മാറിടത്തില്‍ നിന്‍ കുഞ്ഞിളം ചൂടറിയുന്നു ഞാന്‍ .
വാത്സല്ല്യം നുരയുന്നു നനയുന്നുടുപ്പുമേ
അകതാരിരമ്പുന്നു വാത്സല്ല്യകടലായ്
മാതൃത്വം മായിക മോഹന രാഗമായ് ,
ഊറിയിറങ്ങുമീ അശ്രുകണങ്ങളെന്‍
നിദ്രയെ എപ്പോഴോ വാങ്ങി പകുത്തുപോയ് .
--------------ബി ജി എന്‍ വര്‍ക്കല --06.02.2001
ഓമനത്തിങ്കളെ നോക്കിയിരിക്കുമ്പോള്‍
ഓര്‍മ്മയിലോടിയെത്തുമെന്‍ ബാല്യം
പോയകാലത്തിന്‍ സുവര്‍ണ്ണകാലം .!
കൂട്ടരോടൊത്തുഞാന്‍ ഓടിക്കളിച്ചതും
പൂത്തുമ്പി തന്നുടെ പിന്നാലെ പാഞ്ഞതും
മുറ്റത്തെ മാന്തണലില്‍ മാളിക പണിതതും
പ്ലാവിലത്തുംബിനാല്‍ കഞ്ഞി കുടിച്ചതും
ഓര്‍ത്തിരിക്കുമ്പോള്‍ അറിയാതെയെന്നുടെ
അകതാരില്‍ ഓര്‍മ്മകള്‍ കോള്‍മയിര്‍ കൊള്ളുന്നു .
ഊഞ്ഞാലിലാടുവാന്‍ ശാട്യം പിടിച്ചതും
ഊഞ്ഞാലപൊട്ടി ഞാന്‍ തലകുത്തി വീണതും
(അറിയാതെ കൈവിരലോടിച്ചു നോക്കിയാ
വടുവിലായ് മേല്ലെയൊരു മന്ദസ്മിതത്തോടെ )
ഒരു സായന്തനത്തിന്റെ ചോപ്പുമായ് വന്നോരെന്‍
അടിവയര്‍ പൊട്ടി ഞാന്‍ ഋതുമതിയായതും
കണിശമായമ്മതന്നുപദേശമൊക്കെയും
മടിയോടെയെങ്കിലും ശിരസ്സാവഹിച്ചതും .
അമ്മതന്‍ ചിറകിന്നടിയിലായ് നാളുകള്‍
എണ്ണിപ്പറന്നുപോയ് പകല്ക്കിനാവുകള്‍
പാഠാലയത്തിലെ കൂട്ടുകള്‍ പോലുമേ
അതിര്‍വരമ്പിട്ടൊരു സൌഹൃദമായതും
കാലത്തിന്‍ മാറ്റങ്ങള്‍ മേയ്യാകെ പുല്‍കി
കലാലയത്തില്‍ പടിയിറങ്ങുമ്പോഴും
വേദനിപ്പിക്കുന്ന പ്രണയങ്ങളൊന്നുമേ
വേര്‍പാടു ചൊല്ലി പുറകെ വന്നീലല്ലോ .
ഒടുവിലെന്നോ ഒരാള്‍ വന്നു കെട്ടിയോരാ
താലിതന്‍ പുണ്യത്തില്‍ ജീവിതം പകുത്തപ്പോഴും
ഉള്ളിലുയര്‍ന്ന തിരമാലകളില്‍ തട്ടി
വക്കുടഞ്ഞില്ലല്ലോ കനവുകളൊന്നുമേ.
ആശിക്കുവാനൊന്നുമില്ലാതെയെല്ലാമേ
നേടിയേ കുടിയിലെ റാണിയായ് മാറവേ
വരദാനം പോലെയീയൂഷരഭൂവിലായ്
ഒരു കുഞ്ഞു കൊഞ്ചലിന്‍ മര്‍മ്മരം കേട്ടല്ലോ !
ഓമന തന്നുടെ പിഞ്ചു പാദങ്ങള്‍ക്ക്
താളമായ് നമ്മുടെ ദേഹമെന്നാകിലും
അവളുടെ കൊഞ്ചലിന്‍ മറവിലായ്പോയ്
ദുരിതങ്ങള്‍ തന്നുടെ പാഴ്കെട്ടുകള്‍ പോലുമേ .
ഒരുനാളീയിറയത്ത് ചിറകറ്റു വീണോരാ
യിണക്കിളി തന്നുടെ വേര്‍പാട് പോലുമേ
മനതാരിലിവള്‍ തന്‍ കൊഞ്ചലിന്‍ ശക്തി-
യത് നല്‍കി പിന്നെയും മുന്നോട്ടു പോകുവാന്‍ .
ഒരുപാട് ഭാരങ്ങളോറ്റക്കെടുക്കുവാന്‍ തുണ -
യായ് നിന്നോരീ മുത്തിന്റെ ഓര്‍മ്മകള്‍ .
സഹതാപതരംഗങ്ങള്‍ക്കിടയിലായ്
പതിയിരുന്നോരാ കുടിലതകള്‍ പോലുമേ
നിര്‍ദ്ദയം തള്ളിക്കളയുവാന്‍ ചോദന
നല്കീയിവള്‍ തന്‍ പുഞ്ചിരി പൂവുകള്‍ .
അപവാദശരങ്ങള്‍ ഒന്നുമേയെല്‍ക്കാതെ
അലിവോടെ ഞാനെന്റെ കുഞ്ഞിനെയീ
കപടലോകത്തിന്റെ വാത്മീകത്തില്‍ നിന്ന -
പകടമേതുമില്ലാതെ നോക്കുമ്പോള്‍ .
ഒരുപാട് വേദനകള്ക്കിടയിലുമെന്നുടെ
മനമാകെ ആശ്വാസമാണിവളെന്നുമേ.
ഒക്കെയകന്നെത്ര വേഗമീ കാലവും
മിച്ചമായി തീരുന്നു രണ്ടുനാള്‍ മാത്രമെന്‍ -
പൈതലിന്‍ പുഞ്ചിരികാണുവാനാകൂ നിത്യം
പൊട്ടിത്തകരുമെന്‍ മാനസമാപ്പോഴെന്‍
മാതാവിന്‍ കണ്ണീരിന്നരര്‍ത്ഥമതറിയുന്നിന്നു .
മറ്റൊരു വീടിന്നു വിളക്കായ് നീ പോകെ
അനുഗ്രഹമെകിയീ ഞാനുണ്ട് പിന്നിലായ്
നാളെയീ മൂകമാമിറയത്തനാഥയാം ഞാനേകം
നിശ്ചലം നിന്നോര്‍മ്മതന്‍ ഊഞ്ഞാലില്‍ .
കാത്തിരിക്കാമിനി ഞാന്‍ നിങ്ങള്‍ തന്‍ യാത്രയില്‍
ഞാനുമീ വീടുമൊരു സത്രമായ് തീരുംവരെ .
നീയുമാകുമോ എന്നെ പോലെ നാളെ
നിന്നുടെ ചിന്തകള്‍എന്നോട് പോലെയാമോ
നിന്നുടെ കുഞ്ഞുങ്ങള്‍ , നിന്‍ കുടുംബം പിന്നെ
നിങ്ങള്‍ തന്‍ സാമ്രാജ്യം സന്തോഷമാകണം .
കണ്ണുകള്‍ നിറയ്കുമാ കാഴ്ചകള്‍ കാണുവാന്‍
ഇമചിമ്മി വീഴാതെ കാത്തിരിക്കാം ഞാന്‍
മെല്ലെ തഴുകിയുറക്കവേ എന്നുടെ നെഞ്ചില്‍
പൂഴ്ത്തുമീ പൂമുഖം കാണവേ , ത്രസിക്കുമീ
മാറിടത്തില്‍ നിന്‍ കുഞ്ഞിളം ചൂടറിയുന്നു ഞാന്‍ .
വാത്സല്ല്യം നുരയുന്നു നനയുന്നുടുപ്പുമേ
അകതാരിരമ്പുന്നു വാത്സല്ല്യകടലായ്
മാതൃത്വം മായിക മോഹന രാഗമായ് ,
ഊറിയിറങ്ങുമീ അശ്രുകണങ്ങളെന്‍
നിദ്രയെ എപ്പോഴോ വാങ്ങി പകുത്തുപോയ് .
--------------ബി ജി എന്‍ വര്‍ക്കല --06.02.2001
കൊള്ളാം, നന്നായിട്ടുണ്ട്
ReplyDeleteനന്ദി ഭായ്
ReplyDelete