ഓര്‍മ്മകളെ
പരീക്ഷിക്കരുതെന്നാണ് . പക്ഷെ പരീക്ഷകളില്‍ നിറയുന്ന ഓര്‍മ്മകള്‍ ആണ്
ജീവിതം . എല്ലാരും ഓരോ ഓര്‍മ്മകളില്‍ കൂടി വഴി നടത്തുമ്പോള്‍ എന്തോ
എനിക്കും നോവിന്റെ , നഷ്ടത്തിന്റെ ഓര്‍മ്മയെ ഉള്ളു . എന്നിരുന്നാലും എന്നെ
കരയിച്ച ഓര്‍മ്മകള്‍ ഒന്നും ഇല്ലായിരുന്നു . കരയാന്‍ തോന്നുമ്പോള്‍
ചിരിക്കാന്‍ ഞാന്‍ പഠിച്ചിരുന്നു . പക്ഷെ എന്നെ എന്നിട്ടും കരയിച്ച ഒരു
സംഭവമേ എന്റെ ജീവിതത്തില്‍ ഉള്ളു . ഞാന്‍ ജീവിതത്തില്‍ പൊട്ടി കരഞ്ഞ നിമിഷം
. എന്റെ ജീവിതത്തില്‍ അച്ചന്‍ എന്നത് വര്‍ഷങ്ങത്തിലെ ചുരുങ്ങിയ
ഇടവേളകളില്‍ കാണുന്ന ഓര്‍മ്മ ആയിരുന്നു . ജീവിത സമരത്തില്‍ എന്നും പോരാടി
തളര്‍ന്ന ഒരു മനുഷ്യന്‍ . എനിക്ക് ജോലി ചെയ്യാന്‍ കഴിയും എന്ന ധൈര്യം
വന്നപ്പോള്‍ ആദ്യം ചെയ്തതു അച്ഛനെ വീട്ടില്‍ വരുത്തി എന്നുള്ളതാണ് . കാലം
കുറച്ചു അധികം ഒന്നും കടന്നു പോയില്ല . ഞാന്‍ സ്ഥിര വരുമാനം ഉള്ള ഒരു
ജോലിയില്‍ ആയപ്പോള്‍ ആണ് അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധവും ആഗ്രഹവും
മൂലം ഒരു വിവാഹം കഴിക്കാം എന്ന് തീരുമാനിച്ചത്. വിവാഹത്ത്നു മൂന്നു ദിവസം
മുന്‍പ് ആണ് ഞാന്‍ വീട്ടില്‍ എത്തിയത് അതും പത്തു ദിവസത്തെ അവധിക്കു .
അന്ന് ഞാന്‍ ഗുജറാത്തില്‍ ഒരു കമ്പനിയില്‍ സ്ഥിര വരുമാനക്കാരന്‍ ആയി
കഴിഞ്ഞിരുന്നു . വിവാഹം വളരെ ഗംഭീരം ആയി അച്ഛന്‍ ആസ്വദിച്ചു നടത്തി . എല്ലാ
സഹോദരങ്ങളെയും വരുത്തി , ഒന്നിച്ചിരുത്തി ഫോട്ടോ ഒക്കെ എടുത്ത് . വളരെ
സന്തോഷ കരമായ കുറച്ച ദിവസങ്ങള്‍ . എന്റെ അവധി പരിമിതം ആയതിനാല്‍ മധുവിധു
കഴിയും മുന്നേ ഞാന്‍ മനസ്സില്ല മനസ്സോടെ തിരിച്ചു പോയി . അവിടെ ഒരു വീട്
ഒക്കെ എടുത്ത ശേഷം ഭാര്യയെ കൊണ്ട് പോകാം എന്ന പ്രതീക്ഷയും നല്‍കി . ഞാന്‍
തിരിച്ചെത്തി . വീട്ടില്‍ ഒക്കെ വിളിച്ചു എല്ലാം സന്തോഷം ആയി ഇരിക്കുന്നു .
രണ്ടാം ദിവാസം ജോലിക്ക് പോയി , രാവിലെ ഒരു ഒന്‍പതു മണി കഴിഞ്ഞപ്പോള്‍
എനിക്കൊരു ഫോണ്‍ വന്നു എന്റെ മൊബൈലില്‍ . എന്റെ ചേട്ടന്‍ ആണ് . "ഡാ ബിജൂ ",
പിന്നെ ഒന്നും പറയുന്നില്ല . ഞാന്‍ ചോദിച്ചു "എന്ത് പറ്റി? " . "അത് അച്ഛന്‍.....
അച്ഛന്‍ ഒന്ന് വീണു , ആശുപത്രിയില്‍ കൊണ്ട് പോയി ". "അയ്യോ എങ്ങനെ ഉണ്ട്
ഇപ്പോള്‍" , "അത് ......അത് ..." അപ്പോള്‍ എന്റെ ഒരു കൊച്ചപ്പന്‍ ഉണ്ടായിരുന്നു
അടുത്ത് . അദ്ദേഹം ഫോണ്‍ വാങ്ങിയിട്ട് പറഞ്ഞു "എടാ നിന്റെ അച്ഛന്‍ മരിച്ചു
പോയി ". ഞാന്‍ പിന്നെ ഒന്നും കേട്ടില്ല . എനിക്കറിയില്ല എന്ത് ചെയ്യണം എന്ന്
. ഞാന്‍ ആകെ മരവിച്ചു നിന്ന് പോയി . ഞാന്‍ കുറെ കഴിഞ്ഞു വീണ്ടും വിളിച്ചു
അപ്പോള്‍ ചേട്ടന്‍ എന്നോട് ചോദിക്കുക ആണ് എന്ത് വേണം , എന്ത് ചെയ്യട്ടെ ?
ഞാന്‍ പറഞ്ഞു "എനിക്ക് അച്ഛനെ ജീവനില്ലാതെ കാണാന്‍ കഴിയില്ല . അതിനാല്‍
ചടങ്ങുകള്‍ നടത്തുക ഞാന്‍ വന്നോളാം . "അന്ന് തന്നെ ഞാന്‍ നാട്ടിലേക്ക്
തിരിച്ചു . മനസ്സില്‍ ഭാരം നിറഞ്ഞു നിന്നിരുന്നു . ട്രയിനിലെ ലോക്കല്‍
കമ്പാര്‍ട്ട്മെന്റില്‍ ഒരു യാത്ര ഒറ്റയ്ക്ക് ശൂന്യമായ ബോഗി എന്റെ മനസ്സ്
പോലെ. ഞാന്‍ കരയാന്‍ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല . ഒരുപാട് ശ്രമിച്ചു
ഒന്ന് കരയാന്‍ . ഇല്ല എനിക്ക് പറ്റുന്നില്ല . ഒടുവില്‍ രണ്ടാം ദിവസം
പാതിരാത്രി ഞാന്‍ വീട്ടില്‍ എത്തി . പെട്ടി ഇറയത്ത് വച്ച് . എന്റെ ഭാര്യ
എന്റെ കയ്യില്‍ വന്നു പിടിച്ചു ഞാന്‍ മെല്ലെ അകത്തേക്ക് ചെന്ന് . അമ്മ
അകത്തു കട്ടിലില്‍ ഇരിക്കുന്നു . എന്നെ കണ്ടതും വിതുമ്പലോടെ എന്നെ നോക്കി
പറഞ്ഞ "മോനെ പോയി ". ഞാന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു അല്‍പനേരം ഇരുന്നു .
പിന്നെ പതിയെ എഴുന്നേറ്റു ഇരുളില്‍ തൊടിയിലേക്ക് നടന്നു . ഇനിയും നനവ്
മാറാത്ത മണ്ണ് , അഴുകി തുടങ്ങിയ പൂക്കള്‍ , ഞാന്‍ മുട്ടുകുത്തി പാദത്തിന്
അരികില്‍ . നെറ്റി ആ പാദത്തില്‍ മുട്ടിച്ചു . അല്‍പനേരം അങ്ങനെ ഇരുന്നു .
ഞാന്‍ മനസ്സ് കൊണ്ട് അച്ഛനോട് സംസാരിക്കുക ആയിരുന്നു . അവിടെ നിന്നും
എഴുന്നേറ്റു നടന്നു അടുത്ത് നിന്ന മോസാന്തയുടെ ചില്ലയില്‍ പിടിച്ചു നിന്ന് .
പെട്ടെന്ന് ഞാന്‍ കരയാന്‍ തുടങ്ങി . പൊട്ടി പൊട്ടി കരയുന്ന എന്നെ എന്റെ
അനുജന്‍ വന്നു പിടിക്കുമ്പോള്‍ ആണ് ഞാന്‍ അറിയുന്നത് ഞാന്‍ കരയുക ആയിരുന്നു
എന്ന് . ഇന്നും പക്ഷെ എനിക്ക് അച്ഛന്റെ വേര്‍പാട് വേദന ആകുന്നില്ല . കാരണം
അച്ഛന്‍ ജോലി സ്ഥലത്ത് ആണെന്ന ചിന്ത ആണ് പലപ്പോഴും മനസ്സില്‍ .
വല്ലാതെ മനസ്സിനെ സ്പർശിച്ചു........അച്ഛൻ വെളിച്ചമായ് നയിക്കട്ടെ
ReplyDeleteഒരു അനാഥ ജന്മം കൂടി ഈ ഭൂമിയ്ക്ക് സമ്മാനിച്ചു എന്റെ അച്ഛനും കടന്നുപോയി... അച്ഛന്‍ ധൈര്യമാണ്..സുരക്ഷയാണ്..തണലാണ്...
ReplyDelete