ചിതറുക ചിന്തകളെ നിങ്ങളീ മണ്ണില്‍
ചിരപരാജിതരെ പോലെ ഇന്ന് .
കരിമണം ശ്വസിച്ചു നിങ്ങള്‍ പൂകുവിന്‍
പതിരില്ലാത്ത മൂഡസ്വര്‍ഗ്ഗം നീളെ നീളെ .
ഇടയില്‍ വിരിയുന്ന പുഷ്പങ്ങളെ നോക്കി
മധുനിറയുന്നോരിടവേള നല്‍കാതെ
രുധിരപാനം നടത്തി നീ മുന്നേറുകെന്നാല്‍
ഓര്‍ക്കുക, കണ്ണുകളടഞ്ഞേ ഇരിക്കണം .
പഴുതുകള്‍ തേടുക നിയമാവലികളില്‍
ഒഴിവുകള്‍ കാണുക സവിസ്തരം.
കരളു പിഴുതെടുക്കുന്നവനുമേകുകയിളവുകള്‍ മനുഷ്യാവകാശത്തിന്‍ വാറോലകള്‍ കാട്ടി .
കുതികുതിക്കുന്ന വിലക്കയറ്റം നോക്കി
നെടുവീര്‍പ്പിടാന്‍ സമയമില്ലൊട്ടുമെ
ഒരു കയര്‍ തുണ്ടിന്‍ വില പോലും നല്‍കാന്‍
ഉടുതുണി അഴിക്കുന്നോരീ ജനതയ്ക്ക് മുന്നില്‍.-----------------ബി ജി എന്‍ വര്‍ക്കല -----
ചിരപരാജിതരെ പോലെ ഇന്ന് .
കരിമണം ശ്വസിച്ചു നിങ്ങള്‍ പൂകുവിന്‍
പതിരില്ലാത്ത മൂഡസ്വര്‍ഗ്ഗം നീളെ നീളെ .
ഇടയില്‍ വിരിയുന്ന പുഷ്പങ്ങളെ നോക്കി
മധുനിറയുന്നോരിടവേള നല്‍കാതെ
രുധിരപാനം നടത്തി നീ മുന്നേറുകെന്നാല്‍
ഓര്‍ക്കുക, കണ്ണുകളടഞ്ഞേ ഇരിക്കണം .
പഴുതുകള്‍ തേടുക നിയമാവലികളില്‍
ഒഴിവുകള്‍ കാണുക സവിസ്തരം.
കരളു പിഴുതെടുക്കുന്നവനുമേകുകയിളവുകള്‍ മനുഷ്യാവകാശത്തിന്‍ വാറോലകള്‍ കാട്ടി .
കുതികുതിക്കുന്ന വിലക്കയറ്റം നോക്കി
നെടുവീര്‍പ്പിടാന്‍ സമയമില്ലൊട്ടുമെ
ഒരു കയര്‍ തുണ്ടിന്‍ വില പോലും നല്‍കാന്‍
ഉടുതുണി അഴിക്കുന്നോരീ ജനതയ്ക്ക് മുന്നില്‍.-----------------ബി ജി എന്‍ വര്‍ക്കല -----
ഓര്‍ക്കുക കണ്ണുകളടഞ്ഞേയിരിയ്ക്കണം
ReplyDelete