Wednesday, January 2, 2013

യാത്രാമൊഴി

ചെറുകാറ്റിലിതളറ്റ പനിനീര്‍പൂവേ
നിനക്കായ്‌ ഞാന്‍ നല്‍കുമുപഹാരമിതാ
ഇലയുണ്ട് പൂവുണ്ട് കായുണ്ട് നിന്നിലെ
മധുവുണ്ട് . മധുപന്‍ അരികിലായുണ്ട് .
ഇവിടെയീ തീരം നിശബ്ദമാണെന്നാല്‍
നിനക്കായ്‌  നല്‍കാന്‍ നാവൊന്നില്ല . .

വിരലറ്റ വിദ്യയുടെ വിലയറിയാത്തോരീ
വിധിയിതാര്‍ക്കായ്‌ പിന്നെയും നില്പൂ
ഇവിടെ ഞാന്‍ നേടിയോരാദിയുമന്ത്യ-
വുമിവിടെയായ്‌  തൂകുവാന്‍ കൊതിച്ചുപോകുന്നു .

വനമാണിതെന്നാല്‍ മൃഗമേതുമില്ല ,
വനമാണിതെന്നാല്‍ തരുലതകളില്ല
ഇടറി  വീഴുന്നോരീ മരമാണ് ചുറ്റിലും .
ആരുടെ കരങ്ങള്‍ക്ക്‌ ശക്തിയേകി യീ -
കാരിരുമ്പിന്റെ കൂടാരമുയര്‍ത്തുവാന്‍

ഇനിയില്ല രാവുകള്‍ പകലുകളുമെന്നാല്‍
ഇനിയാണ് യാത്ര, തുടരാത്ത യാത്ര !
മരവിച്ച  മനസ്സുമായ്‌ അവസാനം കൊതിക്കുമീ
മധുരമാം യാത്ര , വിടയേകു നിങ്ങള്‍ ...!
---------ബി ജി എന്‍ വര്‍ക്കല --09.12.97
 

2 comments:

  1. ഇനിയാണ് യാത്ര
    മധുരമാം യാത്ര

    (ഇനിയും ഈ വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയില്ലെങ്കില്‍ ഒരു അഭിപ്രായവും എഴുതുന്നതല്ല)

    ReplyDelete
  2. നന്ദി ചെയ്തു അജിത്‌ ഭായ്‌

    ReplyDelete