ഇവിടെയില്ലിന്നൊരു
നീതിസംഹിതയും
മാന്യത തന്നുടെ
മൂടുപടങ്ങളും ,
ദ്രംഷ്ടങ്ങളെറ്റും
നാം കീറിമുറിയുന്നു
നരഭോജികള്‍
തന്നാസക്തിയിന്‍ മേലെ .
കനിവേതുമില്ലാതെ
കടിച്ചുചവയ്ക്കുമീ
നിര്‍ലജ്ജം ഞങ്ങളുടെ
ചാരിത്ര്യശുദ്ധിയെ
പിന്നെയാകോടതിവരാന്തകളില്‍നിങ്ങള്‍
നര്‍മ്മമോടെ കാഴ്ചകള്‍
കണ്ടു രസിക്കുന്നു .
നിര്‍ദ്ദയം
വാരിയെറിയുന്നു കല്ലുകള്‍
നീതിപീഠം കഴുകുന്നു
തങ്ങള്‍ തന്‍ കരങ്ങള്‍
നഷ്ടപെടുന്നോരീ
നമ്മുടെ ജന്മത്തിന്‍
നഷ്ടങ്ങള്‍ ചില്ലറ
നാണയത്തിന്റെ മൂല്യമായീടുന്നു .
അന്യന്റെ
മുന്നിലായുടുതുണിയുരിയുന്ന
പട്ടിണിപേക്കോലത്തിന്‍
കരങ്ങളില്‍
ഇത്തിരി നേരത്തെ
വിശപ്പടക്കീടുവാന്‍
രാത്രിഞ്ചരന്‍ നല്‍കും
നാണയത്തുട്ടുപോല്‍
നീതിപീഠത്തിന്റെ
ന്യായവിധികളില്‍
നീറിപ്പിടഞ്ഞു നില്‍ക്കുന്നൊരീ
ഞങ്ങള്‍ക്ക്
സാന്ത്വനമാണെന്ന
സാന്ത്വനവുമായി
വാങ്ങി പകുത്തു
തന്നീടുന്നു നിര്‍ലജ്ജം .
ആരൊക്കെയോ
നുള്ളിപ്പറിച്ചോരീ ജീവിതം
ആര്‍ക്കും വേണ്ടാതെ
നീറിപ്പിടയവേ
നല്കുവാനാകുമോ
നിങ്ങള്‍ക്ക് ഞങ്ങള്‍ തന്‍
ജീവിതത്തിന്റെ
മധുരമാം സ്വപ്‌നങ്ങള്‍ .
പകരമായി നല്‍കുമീ
നോട്ടിന്‍ ചിറകളില്‍
പതിരില്ലാതെങ്ങനെ
ജീവിതം തേടും നാം
ഇനിയിറങ്ങട്ടോ ഞങ്ങളീ
പാതയില്‍ , ഇത്
നിങ്ങള്‍ കാട്ടുന്ന
നീതിതന്‍ വീഥിയാകുന്നുവോ ?
നിങ്ങള്‍
കാട്ടുന്നൊരീ പാതയില്‍ വീണുടയുന്നു
പിന്നെയും
കാട്ടുപൂവുകള്‍ പരശതം
പൊട്ടിച്ചിരിക്കുന്നു
വേട്ടപ്പുലികള്‍ തന്‍
ദ്രംഷ്ടങ്ങള്‍
ചോരയില്‍ നിറം പടര്‍ന്നീടുന്നു.
ഒരു ലോകമാകെയും
മുന്നില്‍ നിന്നാര്‍ക്കുമ്പോള്‍
ഒരു മാത്ര പ്രാണവായു
നുകര്‍ന്നീടാന്‍
ഒരു സൂര്യോദയം കൂടി
കാണുവാന്‍
കഴിയുകയില്ലല്ലോ ഇനി
ഞങ്ങള്‍ക്കൊരിക്കലും .
ന്യായവുമന്യായവും
ചൊല്ലിതരുന്നുവോ
ന്യായാധിപന്‍മാരാകുമീ
ജനങ്ങളും
ഒരു മാത്ര
നിങ്ങളൊന്നോര്‍ക്കുമോ ഞങ്ങളും
നിങ്ങള്‍തന്‍
വീട്ടിലോരംഗമാണെങ്കിലോ ?
നെടുവീര്‍പ്പിലുലയുന്ന
രക്ഷിതാക്കള്‍ തന്‍
ഇടനെഞ്ചില്‍
വിങ്ങുന്ന നോമ്പരമോര്‍ക്കവേ
വിടചൊല്ലി പോകുവാന്‍
തോന്നുന്നു പിന്നെയും
വികലമായോരീ ലോകത്തെ
വിട്ടുടന്‍ .
ഇവിടെ ഞങ്ങളുടെ
തെറ്റെന്ത് ചൊല്ലുക
ഇനിയൊരു
വിചിന്തനത്തിന് നേരമോ
കഴിയുമെങ്കില്‍
നിങ്ങളോര്‍ക്കുക ഞങ്ങളെ
പതിതരല്ല ഞങ്ങള്‍
പാവങ്ങളാണല്ലോ
കാത്തിരിപ്പിനൊടുവിലായ്
കിട്ടുമീ
കാഴ്ചഫലത്തെ
തുറന്നൊന്നു നോക്കവേ
ഓര്‍ത്ത് പോകുന്നു
ഞാന്‍ മരീചികയാകുന്ന
നിര്‍മ്മലസ്നേഹമതെങ്ങു
മാഞ്ഞുപോയ് .
രണ്ടു ശരീരങ്ങളൊറ്റ
മനസ്സുമായി
പണ്ടിവിടെ
വിഹരിച്ചിരുന്നുഞങ്ങള്‍
പണ്ഡിതന്മാരുടെ
ചിന്തകള്‍ വിടര്‍ന്നോരീ
പുസ്തകത്താളിലൂടെ
അറിഞ്ഞിരുന്നുവല്ലോഞാന്‍ .
ഇന്നീ കോണ്ക്രീറ്റ്
വനത്തിന്റെ നടുവിലായ്
ഇന്റര്‍നെറ്റിനുള്ളില്‍
വിരിയുന്ന സൌരഭ്യം
ഇന്നലത്തെഎന്റെ
സുന്ദരസന്ധ്യതന്‍
ഇന്നിന്റെ
മാത്രം മാറ്റമെന്നറിയുന്നു.
പൊട്ടിച്ചിരിക്കുവാന്‍
കൂടൊന്നു കൂട്ടുവാന്‍
വിരല്‍ത്തുമ്പോന്നുയര്‍ത്തി
തൊട്ടാല്‍ മതി-
യെന്നോര്‍ക്കുന്ന
നമ്മുടെ പുത്തന്‍ തലമുറ
ഓര്‍ക്കാതെ പോകുന്നു
സ്നേഹവും മമതയും .
കണ്മുന്നില്‍ കാണുന്ന
ജലശേഖരത്തിനെ
കയ്യൊന്നുയര്‍ത്തിതൊടുവാന്‍
ശ്രമിക്കവേ
അറിയുന്നു ഞങ്ങള്‍ ,
ഇതുവെറുമൊരു
മരീചികയാണെന്ന്
പിന്നെയും .
-------------ബി ജി എന്‍ വര്‍ക്കല ---16.09.00
ഓര്‍ക്കാതെ പോകുന്നു സ്നേഹവും നന്മയും
ReplyDeleteellam nere akum enna pretheekshayode
ReplyDeletepratheekshakal nayikkunna lokam aanu chuttum ennathu bhaayanakam aayi anubhavappedunnille ?
ReplyDelete