എന്റെ കവിതകള്‍ മരിക്കുന്നു ...!
വിരലുകളില്‍ പടരുന്ന മരവിപ്പില്‍
ഹൃദയത്തിന്റെ ദ്രുതതാളം തായമ്പകയാകുന്നു .
പ്രണയപരവശനായ കാമുകനെ പോലെ .
വേനല്‍ പോലെ വറ്റി വരണ്ട മനസ്സും,
ശുഷ്കമായ ഗര്‍ഭപാത്രവുമായ് ഞാന്‍
ഒരു കുഞ്ഞിനെ കൂടി പ്രസവിക്കാനാകാത്ത
വന്ധ്യതയുടെ മരൂരുഹത്തില്‍ നിറയുന്നിവിടെ.
നിസ്സംഗതയുടെ നിലാച്ചെരുവിലിരുന്നു
മിഴിനീര്‍ വറ്റിയോരെന്‍ കണ്ണുകള്‍ തേടുന്നു
ഇരുണ്ട നീലാകാശ ചരുവിലെങ്ങുമേ ,
കവിതകളെ പ്രസവിക്കാനൊരു ഗര്‍ഭപാത്രത്തെ .
ഓരോ കാലത്തിനും , സംഭവങ്ങള്‍ക്കും
സൌഹൃദത്തിനും,രതിക്കും , രൌദ്രതക്കും
കണ്ണീരിനും ,സന്തോഷത്തിലും നിറയുന്ന
കവിത കുഞ്ഞുങ്ങളെ പെറാനൊരു ഗര്‍ഭപാത്രം .!.
-------------ബി ജി എന്‍ വര്‍ക്കല -----------
വിരലുകളില്‍ പടരുന്ന മരവിപ്പില്‍
ഹൃദയത്തിന്റെ ദ്രുതതാളം തായമ്പകയാകുന്നു .
പ്രണയപരവശനായ കാമുകനെ പോലെ .
വേനല്‍ പോലെ വറ്റി വരണ്ട മനസ്സും,
ശുഷ്കമായ ഗര്‍ഭപാത്രവുമായ് ഞാന്‍
ഒരു കുഞ്ഞിനെ കൂടി പ്രസവിക്കാനാകാത്ത
വന്ധ്യതയുടെ മരൂരുഹത്തില്‍ നിറയുന്നിവിടെ.
നിസ്സംഗതയുടെ നിലാച്ചെരുവിലിരുന്നു
മിഴിനീര്‍ വറ്റിയോരെന്‍ കണ്ണുകള്‍ തേടുന്നു
ഇരുണ്ട നീലാകാശ ചരുവിലെങ്ങുമേ ,
കവിതകളെ പ്രസവിക്കാനൊരു ഗര്‍ഭപാത്രത്തെ .
ഓരോ കാലത്തിനും , സംഭവങ്ങള്‍ക്കും
സൌഹൃദത്തിനും,രതിക്കും , രൌദ്രതക്കും
കണ്ണീരിനും ,സന്തോഷത്തിലും നിറയുന്ന
കവിത കുഞ്ഞുങ്ങളെ പെറാനൊരു ഗര്‍ഭപാത്രം .!.
-------------ബി ജി എന്‍ വര്‍ക്കല -----------
സ്വയംഭൂ ആവട്ടെ കവിതകള്‍
ReplyDeletevaakkukal maravikkunna pakalukal
Delete