Sunday, January 13, 2013

ഒരു ദുസ്വപ്നം

അക്ഷരങ്ങള്‍ ചിതറുന്നു ഓര്‍മ്മയി-
ലോരക്ഷൌഹിണിയിളകുന്നു .
കണ്മുന്നില്‍ ഞാനൊരു വര്‍ണ്ണ -
ക്കുടയുടെ മോഹനവര്‍ണ്ണമായ്‌ .

മാവേലി നാടിന്റെ ആടിത്തിമര്‍പ്പി -
ലോരാനന്ദവേളയില്‍
ആരോ തിരക്കുന്നു "വന്നീലയോ "
ഇല്ല വന്നിട്ടില്ല പ്രഭു .

അദ്ദേഹം വരുമോ ? വരാതിരിക്കില്ല
ഇന്നലെയും  കണ്ടു ഞാനെന്‍
സ്വപ്നത്തിലോരോലക്കുട.

ചിതറുന്ന  ബോധങ്ങല്ക്കിടയി-
ലോടൊരു ജേതാവിനെപോലെ !
അല്ല , പരാജിതനെ പോല്‍ .

കള്ളവും ചതിയുമില്ലാത്തിടത്തൊരു
കള്ളത്തരത്തിന്റെ ചിറകുമുളയ്ക്കുന്നതും
അവിടെ രണരുധിരമേള -
മാടിത്തിമര്‍ക്കുന്നതും

നിലാവിന്റെ പൂക്കളത്തില്‍ നിണ-
പുഷ്പം ചിതറിക്കിടക്കുന്നതും
ജാതിയുടെ, മതത്തിന്റെ വേരുകള്‍
ആഴ്ന്നിറങ്ങിയ പാടുകളും
നഗ്നമാം മേനികളില്‍ കവിത
വിടരുന്നതും ,
നറുചന്ദന ഗന്ധവും
അവതന്‍ നടുവിലൂടെ താഴ്ന്നുപോം
കിരീടവും കൂനിയ നടുവും
പിന്നൊരു നരച്ച മെതിയടിയും .

കാണുന്നു  ഞാനാ മിഴികളില്‍
അഗ്നിയോ, കണ്ണുനീരോ ?
കാണാനാകുന്നില്ലതിന്‍ മുന്നേ
കണ്ണുകള്‍ തുറന്നു പോയി ഞാന്‍ .
-------ബി ജി എന്‍ വര്‍ക്കല --- 17.09.94

3 comments:

  1. പഴയൊരോണക്കാലത്തെഴുതിയതാണല്ലേ?

    ReplyDelete
  2. കണ്ണുനീരായിരിയ്ക്കും ആ കണ്ണുകളില്‍ കാണാനാകുക, സംശയമില്ല മാഷേ.

    [എന്തേ ഓണ ഓര്‍മ്മ/സ്വപ്നം ഈ ജനുവരിയില്‍?]

    ReplyDelete
  3. പഴയത് ഓര്‍മ്മ പുതുക്കിയതാ ഭായി

    ReplyDelete