Wednesday, August 29, 2012

ബധിരവിലാപം


കനലെരിയും കണ്ണുമായ്‌  കുമാരികള്‍
കവലകള്‍ തോറുമലയുന്നു നീതിക്കായ്
കരിഞ്ഞുണങ്ങിയ കണ്ണീര്‍പാടകള്‍
കവിളിലോരുക്കിയോരുപ്പുചാലുമായ് .

കീറിപ്പറിഞ്ഞോരുടയാടതന്നുള്ളില്‍
ചോരപുരണ്ടോരവയവഭംഗിയില്‍
കണ്ണുടക്കുമ്പോള്‍ ഉദ്ധൃതമാകുന്നു
യൌവ്വനത്തിന്റെ ഭോഗത്രിഷ്ണകള്‍.

നീതിപാലകര്‍ ഗാന്ധിയെ മുത്തുമ്പോള്‍
മാധ്യമങ്ങള്‍ അടിവേര് തിരയുമ്പോള്‍
അന്ധരാകുന്നു രാക്ഷ്ട്രീയഹിജഡകള്‍
മൂകമാകുന്നു യുവതുര്‍ക്കിജ്വിഹകള്‍ .

ഉടുപുടവകള്‍ കീറിയെറിഞ്ഞതാ
തെരുവില്‍ മാതാക്കള്‍ അലറിവിളിക്കുന്നു .
വരിക മക്കളെ തീര്‍ക്കുക ത്രിഷ്ണകള്‍
അനുവദിക്കെന്‍ പെണ്മക്കളെ വളരുവാന്‍ .

ശലഭജന്മമല്ലവര്‍, നാളെതന്‍
പുതിയബീജം ഉള്ളിലായ് പേറുവോര്‍ .
അവരെ നിങ്ങള്‍ കടിച്ചുകുടയല്ലേ
പകരമീ ഞങ്ങളില്‍ തീര്‍ക്കുക ജടരാഗ്നി .
----------------------ബി ജി എന്‍ ------

1 comment:

  1. നീതിപാലകര്‍ ഗാന്ധിയെ മുത്തുമ്പോള്‍
    മാധ്യമങ്ങള്‍ അടിവേര് തിരയുമ്പോള്‍
    അന്ധരാകുന്നു രാക്ഷ്ട്രീയഹിജഡകള്‍
    മൂകമാകുന്നു യുവതുര്‍ക്കിജ്വിഹകള്‍ .
    എനിക്കിഷ്ടായ വരികളില്‍ ചിലത്

    ReplyDelete