നരച്ച മൌനത്തെ
ഗര്‍ഭത്തില്‍ പേറി
സന്ധ്യയുടെ മാറിലേക്ക്
ഇരുള്‍വണ്ടി ഇരമ്പിയെത്തുന്നു .
പകലിന്‍മുഷിവും
തിരക്കും , പൊടിയും
ഉഷ്ണവാതങ്ങളും
കഴുകിയെടുത്തുകൊണ്ട്
ഒരു സമുദ്രം
ചുവന്നു തുടുക്കുന്നു .
കാക്കയും കുയിലും
കൂടണയാനും
കൂമനും വാവലും
ഇരകളെ തേടിയും
ചിറകുകള്‍ വിരിക്കുന്നു
കൊഴിഞ്ഞു വീണ
പുഷ്പ ദളങ്ങളും
വിടര്‍ന്നു തുടങ്ങുന്ന
മുകുളങ്ങളും
മാരുതനെയാസകലം
സുഗന്ധം പൂശുന്നു
ദേവാലയങ്ങളുടെ
ഗര്‍ഭഗ്രിഹങ്ങളില്‍
കല്‍ പ്രതിമകളുടെ
ദീര്‍ഘ നിശ്വാസങ്ങള്‍
ആവലാതികളിലുറയുന്നു.
നാളെയുടെ മുകുളങ്ങള്‍
അക്ഷരസമുദ്രത്തിലും
അടുക്കളയുടെ ആലസ്യങ്ങള്‍
കണ്ണീര്‍കടലിലും
മുത്തും പവിഴവും തേടുന്നു .
ഇരുള് വളരുന്നു
പകലിനെ തോല്‍പ്പിച്ചു
വെളിച്ചത്തെ മറച്ചു
വേദനയെ ഉണക്കി
ഇരുള് വളരുന്നു
ഹൃദയങ്ങളില്‍
തണുപ്പിന്റെ ഇളം കാറ്റായി
ഇരുള് വളരുന്നു .
-------------ബി ജി എന്‍ ---
ഗര്‍ഭത്തില്‍ പേറി
സന്ധ്യയുടെ മാറിലേക്ക്
ഇരുള്‍വണ്ടി ഇരമ്പിയെത്തുന്നു .
പകലിന്‍മുഷിവും
തിരക്കും , പൊടിയും
ഉഷ്ണവാതങ്ങളും
കഴുകിയെടുത്തുകൊണ്ട്
ഒരു സമുദ്രം
ചുവന്നു തുടുക്കുന്നു .
കാക്കയും കുയിലും
കൂടണയാനും
കൂമനും വാവലും
ഇരകളെ തേടിയും
ചിറകുകള്‍ വിരിക്കുന്നു
കൊഴിഞ്ഞു വീണ
പുഷ്പ ദളങ്ങളും
വിടര്‍ന്നു തുടങ്ങുന്ന
മുകുളങ്ങളും
മാരുതനെയാസകലം
സുഗന്ധം പൂശുന്നു
ദേവാലയങ്ങളുടെ
ഗര്‍ഭഗ്രിഹങ്ങളില്‍
കല്‍ പ്രതിമകളുടെ
ദീര്‍ഘ നിശ്വാസങ്ങള്‍
ആവലാതികളിലുറയുന്നു.
നാളെയുടെ മുകുളങ്ങള്‍
അക്ഷരസമുദ്രത്തിലും
അടുക്കളയുടെ ആലസ്യങ്ങള്‍
കണ്ണീര്‍കടലിലും
മുത്തും പവിഴവും തേടുന്നു .
ഇരുള് വളരുന്നു
പകലിനെ തോല്‍പ്പിച്ചു
വെളിച്ചത്തെ മറച്ചു
വേദനയെ ഉണക്കി
ഇരുള് വളരുന്നു
ഹൃദയങ്ങളില്‍
തണുപ്പിന്റെ ഇളം കാറ്റായി
ഇരുള് വളരുന്നു .
-------------ബി ജി എന്‍ ---
No comments:
Post a Comment