Monday, August 20, 2012

പ്രണയിനീ പ്രാണസഖി .......മിനികഥ

പോവുകയാണ് എല്ലാം ...
അകലങ്ങളിലേക്ക് അടി വച്ചടിവച്ചു മുന്നേറുകയാണ് .
വിജയത്തിന്റെ സോപാനങ്ങളിലേക്ക്.
ഒടുവില്‍ പകച്ചു നില്‍ക്കുന്ന പകലും ഞാനും മാത്രം ഇവിടെ നിശ്ചലം .
രണ്ടു ബിന്ദുക്കളിലേക്കുള്ള അകലം ആകുന്നു നമ്മള്‍ തമ്മില്‍
കൂട്ടിയാലും കുറച്ചാലും ഒരേ വ്യെതിയാനം ലഭിക്കുന്ന
നമ്മുടെ അകലം ...!
എപ്പോളാണ് നീ എന്നില്‍ നിന്നും
ഞാന്‍ നിന്നില്‍ നിന്നും അകന്ന്‍ തുടങ്ങിയത്?
വിരഹം ഉണങ്ടി വരണ്ടു നിന്ന മാര്‍ച്ചുമാസത്തില്‍ ഒരു വഴിയോര കാവല്‍ പുരയില്‍ നിന്നുമാണോ  അതോ അകലങ്ങള്‍ തീരത്ത ശരീരത്തിനെ പുറം തള്ളി പ്രണയാക്ഷരങ്ങള്‍ കുറിച്ച വേര്‍പാട് ദിനങ്ങളിലോ ?
എന്റെ പകലുകളിലെ കൊടിയ വേനലും , മഴയും ഇരുളിലെ തണുക്കുന്ന മരച്ചോട്ടിലെ ഏകാന്തതയും , എന്നില്‍ നിന്നെ നിറയ്കുമ്പോഴും , നീ പുതിയ ഒരു ജീവിതത്തിന്റെ കൊച്ചു പൂമരം നടുന്ന തിരക്കിലായിരുന്നു .
നാം അകലങ്ങളില്‍ ആയിരുന്നു . എനിക്ക് നിന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല .
നിന്റെ കുറിമാനങ്ങളില്‍ ഞാന്‍ പുതിയ ലോകം സ്വപ്നം കണ്ടു അതിനുവേണ്ടി ഉള്ള ഓട്ടത്തില്‍ ആയിരുന്നല്ലോ . 
എന്റെ യാനം കടലിന്റെ നടുക്കലെത്തുന്ന സമയമേ  എടുത്തുള്ളൂ നിന്റെ പൂമരം പൂക്കുവാന്‍ .
ഒരു വസന്തമായ്‌ ശലഭങ്ങളുടെ കൊട്ടാരത്തിലേക്ക് നീ വലത് കാല്‍ വയ്ക്കുമ്പോള്‍ , ശവം നാറി പൂവുകളുടെ വാസനയാല്‍ എന്റെ മുറിയാകെ പുകയുകയായിരുന്നു .
വസന്തത്തിന്റെ വരവിനെ പിന്നെ ഞാന്‍ നിരമിഴിയാല്‍ അല്ലാതെ നോക്കിയിട്ടില്ല .
നിനക്ക് ഞാന്‍ പാടി മറന്ന ഒരു പഴയ ഗാനമായ്‌ ഓര്‍മ്മകളില്‍ വല്ലപ്പോഴും എത്തുന്ന ഒരു മൂളിപാട്ടായ്‌ മാറിയിരുന്നു .
എന്റെ ഹൃദയതന്ത്രികളില്‍ അപ്പോഴും ഞാന്‍ മീട്ടിയത് നിന്റെ സ്നേഹത്തെ വാഴ്ത്തി പാടുന്ന പ്രണയരാഗങ്ങള്‍ ആയിരുന്നു .
അത് കേട്ട് ഉച്ചത്തില്‍ ആഹ്ലാദത്തോടെ പ്രണയകുരുവികള്‍ കയ്യടിച്ചാര്‍ത്തു .
എന്റെ പ്രണയത്തെ അവര്‍ വാനോളം പുകഴ്ത്തി . എന്നെ ഓര്‍ത്ത്‌ അസൂയാലുക്കള്‍ ആയി .
പക്ഷെ , ഞാനോ ?
കപടതയാണ് ലോകം എന്ന് ഞാന്‍ പറയുന്നില്ല
എന്റെ പ്രണയം ഒരു നാട്യം ആണെന്ന് നീ പറയാതിരുന്നാല്‍ മതി .
കാരണം ഞാന്‍ പ്രണയിച്ചത് നിന്നെ ആണ് . നിന്നെ മാത്രം ...
----------------------------------------------ബി ജി എന്‍

No comments:

Post a Comment