തെരുവിലെ ഒരു ഗലിയിലൂടെ കുതിച്ചു പായുന്ന ഒരു ചെറുപ്പക്കാരന്‍ .
ഇരുളിന്റെ ചെന്നായ്ക്കളെ പോലെ അവനെ പിന്തുടരുന്ന മൂന്നു നാല് ചെറുപ്പകാരികള്‍ . ഒടുവില്‍ തളര്‍ന്നു വീണ ആ യുവാവിനെ ചവിട്ടിയും മര്‍ദ്ധിച്ചും അവര്‍ ഒരു വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്നതിനു സാക്ഷി ആയി രാത്രിയും വെളിച്ചമണഞ്ഞ വിലക്കുകാലും മാത്രം .
ഇത് പെണ്ണുങ്ങള്‍ വാഴുന്ന കാലം .
പുരുഷാധിപത്യത്തിന്റെ നെല്ലിക്കല്ലിളക്കിയെടുത്ത് വനിതകള്‍ ഭരിക്കുന്ന ദേശം .
അതാ കണ്ടില്ലേ ഒരു നിശാക്ലബില്‍ തുണി അഴിചാടുന്ന ഒരു യുവാവ് .
ബലിഷ്ടമായ അവന്റെ മേനിയില്‍ തന്റെ നീണ്ട നഖങ്ങള്‍ കൊണ്ട് ഒരുവള്‍ വരയുന്നു . കിനിയുന്ന ചോരപാടിലേക്ക് അവള്‍ കയ്യിലിരുന്ന ഗ്ലാസ്സിലെ മഞ്ഞ ദ്രാവകം ചൊരിയുന്നു . നീറിപിടഞ്ഞു അവന്റെ പുളച്ചിലില്‍ പൊട്ടിച്ചിരിക്കുന്ന ലിപ്സ്ടിക് ചുണ്ടുകള്‍ .
സംഗീതത്തിനൊപ്പം ചലിക്കുന്ന അവന്റെ നിതംബത്തില്‍ ഒരുവള്‍ കയ്യിലിരുന്ന ചുരുട്ട് കുത്തി അണക്കുന്നു .
കണ്ണീര്‍ പൊടിയുന്ന അവന്റെ മുഖത്ത് ദൈന്യതയുടെ ചരല്‍ക്കല്ലുകള്‍ ചിതറി കിടക്കുന്നു.
ഇന്നത്തെ പത്രവാര്‍ത്ത കണ്ടു ജനം പരസ്പരം നോക്കുന്ന കണ്ടില്ലേ ?
നഗരത്തിലെ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന പയ്യനെ പി ജി ക്ക് പടിക്കുന്ന ചേച്ചിമാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു . ഒടുവില്‍ മാനം പോയ ആ ചെക്കന്‍ കോളേജിന്റെ മേല്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു .
എന്തിനു പറയാന്‍ ? ആരെ പറയാന്‍ ?
പുതിയ തലമുറയില്‍ പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്ത് പോകുമ്പോള്‍ , ആറുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന ചെറുപ്പക്കാര്‍ , മാത്രമല്ല ഏതു പ്രായക്കാര്‍ക്കും രാത്രി ആയാല്‍ പുറത്തിറങ്ങാന്‍ ഭയമാണ് .
അച്ഛന്‍മാരുടെ നെഞ്ചില്‍ തീയാണ് ഇന്ന് . വിവാഹ പ്രായമായ ചെക്കനെ കെട്ടിച്ചു വിടാന്‍ കഴിയാതെ പുര നിറഞ്ഞു നില്‍ക്കുന്ന ഭീതി .
സ്കൂളിന്റെ വഴിയെ പോകാത്ത പെണ്ണിനും വേണം കോടികള്‍ പണം ആയും പൊന്നും വണ്ടിയും വേറെയും . വിവാഹ കമ്പോളത്തില്‍ യുവാക്കള്‍ മൂത്ത് നരയ്ക്കുന്നു .
ഇന്ന് പുതിയ തലമുറ സ്വപ്നം കാണുന്നു . തങ്ങള്‍ക്കു നഷ്ടമായ ആ പഴയ പ്രതാപകാലത്തെ.
പരിണാമത്തിന്റെ ഏതു ദശാസന്ധിയില്‍ ആണ് അത് നക്ഷ്ടപ്പെട്ടതെന്നറിയാതെ പിറകില്‍ തപ്പി നോക്കുന്നു . ഒരു മുറിഞ്ഞ വാലിന്റെ അഗ്രം .
-----------------------------------------ബി ജി എന്‍
No comments:
Post a Comment