Saturday, August 25, 2012

മരിക്കാത്ത ഓര്‍മ്മകള്‍

നിരത്തില്‍ തലയുയര്‍ത്തി നില്‍ക്കും
ഗോപുരമേടകള്‍ പോല്‍ പ്രൌഡം,
ഓര്‍മ്മകളുടെയീ ശീവേലി ,
തലയെടുപ്പിലും വരവിലും തുടിക്കുന്നു .   

നാഗദൈവങ്ങളുറങ്ങുന്ന സര്‍പ്പക്കാവും
പായലിന്‍ പച്ച നിറഞ്ഞ കുളവും
വെളുത്ത ചെമ്പരത്തിക്കാടുകള്‍ നിറഞ്ഞ
പഴയനാലുകെട്ടിന്‍ അതിരുകളും .

ശലഭങ്ങളും തുമ്പികളും നിറഞ്ഞ
വയലേലകള്‍ തന്‍ പച്ചവിരിപ്പും, ദൂരെ
തലപൊക്കി  നോക്കുന്ന കരിമ്പാറക്കെട്ടും
അരികില്‍ കളകളമൊഴുകും നീര്‍ത്തോടും

നിന്റെ ശയ്യാഗ്രിഹത്തിലെ നിശബ്ദാന്തകാരത്തില്‍
മധു ശേഖരിക്കും തേനീച്ചക്കൂടും
തേങ്ങുന്ന നിന്‍ സ്വകാര്യതയെ തലോടുന്ന
പവിഴമല്ലിക്കാടും എന്‍ കണ്ണുകള്‍ നിറയ്ക്കവേ .

ഒരു കുറുകലായ്‌ നിന്‍ കിടക്ക
ഇളകിമറിഞ്ഞൊരു പ്രളയമാകുന്നു.
ഉഷ്ണവാതത്തിന്റെ കൊടുംകാറ്റില്‍
മുത്തുമണികള്‍ പൊട്ടിക്കരയുന്നു .

കഴിയില്ല , എനിക്കീ ഓര്‍മ്മകളിങ്ങനെ
കല്ലുകള്‍പോലെന്റെ കരളില്‍ ചുമക്കുവാന്‍
നോവിന്റെ കണ്ണാടിചീള്കള്‍ കൊണ്ട് ഞാനെന്‍ -
ഓര്‍മ്മപുസ്തകത്താളുകള്‍ ചീന്തിയെറിയട്ടെ.
 -----------------------ബി ജി എന്‍ -------

No comments:

Post a Comment