Wednesday, August 8, 2012

അനിശ്ചിതത്വം

സഖീ
എന്റെ ഹൃദയത്തില്‍
ഉള്ളറകളിലെങ്ങോ
ജപമാല ചാര്‍ത്തി
ചില്ലിട്ടു വച്ച
ചിത്രമാണ് നീ .

എനിക്ക് ശ്വസിക്കാനും
വെളിച്ചത്തിനു നേരെ
ഭയമില്ലാതെ നോക്കാനും
എന്നെ സഹായിച്ച
എന്റെ സഹയാത്രിക .

ഇരുളിന്റെ
പുകമറയ്ക്കുള്ളിലേക്ക്
ഒരു നിഴലായ്‌
പുകമഞ്ഞു പോലെ, നീ
പറയാതകന്നു പോകുമ്പോള്‍
ഇരുട്ടില്‍
ഞാന്‍  വഴിയറിയാതുഴറന്നു.

ഒരിക്കലെങ്കിലും 
നീ ഒന്ന് പിന്തിരിഞ്ഞു
നോക്കിയിരുന്നെങ്കില്‍
ഒഴിവാക്കാമായിരുന്നു
എന്റെയീ മരണം .


അക്ഷരങ്ങളില്ലാതെ
എനിക്ക് ജീവിക്കാനാവില്ല
നീയില്ലാതെ
അക്ഷരങ്ങള്‍
എങ്ങനെ വിരുന്നുവരും ...?
---------ബി ജി എന്‍ ----




No comments:

Post a Comment