Sunday, August 5, 2012

തപസ്യ

അക്ഷരങ്ങള്‍ പിണങ്ങി നിന്ന
രാത്രിയുടെ ചിറകിലാണ്
ചുവന്ന പരവതാനിയില്‍
നീ വന്നത് ..!

രാപ്പുള്ള്‌കള്‍ പാടിയ
യാമങ്ങളിലെപ്പോഴോ 
രതിയുടെ നിശ്വസവായുവില്‍
നിന്റെ  മൌനമുലഞ്ഞു വീണു .

എന്റെ എഴുത്തുപുര
ഒരു തിരയിളക്കം പോലെ
വാക്കുകളാല്‍ മുഖരിതം
നര്‍ത്തന സായൂജ്യം  .

താളുകള്‍ നിമിഷവേഗത്തില്‍
വെളിച്ചത്തിലേക്ക് പറന്നുപോയ്
നിലാവിന്റെ കണ്ണുനീര്‍ പോലെ
തുഷാരബിന്ധുക്കള്‍ അടര്‍ന്നു വീണു .
--------------ബി ജി എന്‍ -----


No comments:

Post a Comment