പാതിരാത്രിയില്‍
പകുത്തു കിട്ടിയ സ്വാതന്ത്ര്യം
എനിക്കും നിനക്കുമിടയിലായ്
നികത്താനാവാത്ത വിടവായ്
നിണമോലിക്കുന്ന
ഓര്‍മ്മകളുടെ പുഴയായ്
ദാനം പോലെ ...
ഇടതും വലതുമായും
ഇടയില്‍ താമരവിരിയിച്ചും
നമ്മള്‍ കൊണ്ടാടുന്ന
ഓര്‍മ്മ ദിനം
സ്വാതന്ത്ര്യദിനം ..!
ആത്മഹത്യ ചെയ്യാന്‍
അനുവാദമില്ലാത്ത
ദയാവധത്തിന്
സാധുതയില്ലാത്ത
ഇരന്നു തിന്നാന്‍
വിധിക്കപ്പെട്ടവന്റെ ഇന്ത്യ ..!
ഉടുവസ്ത്രം അഴിച്ചു നോക്കി
തലയെടുക്കാനുള്ള ,
നിറവയര്‍ പിളര്‍ത്തി
നടുവഴിയില്‍ നാട്ടാനും,
ജനനേന്ദ്രിയത്തില്‍
ഉരുളങ്കല്ലുകള്‍ തിരുകി
സത്യാന്വേഷണ പരീക്ഷണങ്ങള്‍
നടത്താനും അനുവദിക്കപ്പെട്ട
സ്വാതന്ത്ര്യം ...!
ഒന്നുറക്കെ നിലവിളിക്കാന്‍ ,
ഒന്ന് നടുനിവര്‍ത്തി പ്രതികരിക്കാന്‍ ,
അറൂപത്തഞ്ചാണ്ടിനുശേഷവും
കഴിവില്ലാതെ പോകുന്ന ,
അധക്രിതന്റെ
കറുത്ത തൊലിയടര്‍ന്നു
ചുവക്കുന്ന മണ്ണില്‍
ആര്‍ക്കു വേണ്ടിയീ സ്വാതന്ത്ര്യം ?
പെരുകി പരക്കുന്ന
കടം കേറി മുടിയുന്ന ,
അധികാരമുഷ്ക്കിന്‍
ധ്രിതരാക്ഷ്ട്രാലിംഗനത്തില്‍
കൂനിപിടയുന്ന അടിയാളന്റെ
കണ്ണുകളില്‍ നിറയുന്ന
നിസ്സഹായതയോ സ്വാതന്ത്ര്യം ?
കോര്‍പറേറ്റ് സമുദായത്തില്‍
കര്‍ഷകാത്മഹത്യ കണ്ടു
കയ്യടിച്ചും, കണക്ക് കൂട്ടിയും
ആഘോഷിക്കുന്ന
മാധ്യമവര്‍ഗ്ഗത്തിന്‍ സ്വാതന്ത്യം ..!
വിലക്കയറ്റം നല്‍കും
നികുതി പണം കൊണ്ട്
വെള്ളപ്പന്നികളെ തീറ്റിപോറ്റാനും
നാഴികക്ക് നാല്പതു വട്ടം
കഴുതകള്‍ എന്നവരാല്‍
കൂവിവിളിക്കാനും
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം .
പിഞ്ചു ബാല്യങ്ങളുടെ
നക്ഷ്ടപെട്ട മാനത്തിനു
നീതി തേടി നിസ്സഹായനായി
ഭരണകേന്ദ്രങ്ങളുടെ നടയില്‍
തീകൊളുത്തി ചാരമാകാന്‍
എന്നും വിധിക്കപ്പെട്ടവന്
എന്തിനായ് ,
ആരില്‍ നിന്നാണ്
എന്നാണു സ്വാതന്ത്യം ...?
നമുക്ക് നാം നേടി തന്ന
പാരതന്ത്ര്യം
അതിനു നാമിടുന്ന ഓമനപ്പേരാണ്
സ്വാതന്ത്ര്യം .
------------ബി ജി എന്‍ ------
പകുത്തു കിട്ടിയ സ്വാതന്ത്ര്യം
എനിക്കും നിനക്കുമിടയിലായ്
നികത്താനാവാത്ത വിടവായ്
നിണമോലിക്കുന്ന
ഓര്‍മ്മകളുടെ പുഴയായ്
ദാനം പോലെ ...
ഇടതും വലതുമായും
ഇടയില്‍ താമരവിരിയിച്ചും
നമ്മള്‍ കൊണ്ടാടുന്ന
ഓര്‍മ്മ ദിനം
സ്വാതന്ത്ര്യദിനം ..!
ആത്മഹത്യ ചെയ്യാന്‍
അനുവാദമില്ലാത്ത
ദയാവധത്തിന്
സാധുതയില്ലാത്ത
ഇരന്നു തിന്നാന്‍
വിധിക്കപ്പെട്ടവന്റെ ഇന്ത്യ ..!
ഉടുവസ്ത്രം അഴിച്ചു നോക്കി
തലയെടുക്കാനുള്ള ,
നിറവയര്‍ പിളര്‍ത്തി
നടുവഴിയില്‍ നാട്ടാനും,
ജനനേന്ദ്രിയത്തില്‍
ഉരുളങ്കല്ലുകള്‍ തിരുകി
സത്യാന്വേഷണ പരീക്ഷണങ്ങള്‍
നടത്താനും അനുവദിക്കപ്പെട്ട
സ്വാതന്ത്ര്യം ...!
ഒന്നുറക്കെ നിലവിളിക്കാന്‍ ,
ഒന്ന് നടുനിവര്‍ത്തി പ്രതികരിക്കാന്‍ ,
അറൂപത്തഞ്ചാണ്ടിനുശേഷവും
കഴിവില്ലാതെ പോകുന്ന ,
അധക്രിതന്റെ
കറുത്ത തൊലിയടര്‍ന്നു
ചുവക്കുന്ന മണ്ണില്‍
ആര്‍ക്കു വേണ്ടിയീ സ്വാതന്ത്ര്യം ?
പെരുകി പരക്കുന്ന
കടം കേറി മുടിയുന്ന ,
അധികാരമുഷ്ക്കിന്‍
ധ്രിതരാക്ഷ്ട്രാലിംഗനത്തില്‍
കൂനിപിടയുന്ന അടിയാളന്റെ
കണ്ണുകളില്‍ നിറയുന്ന
നിസ്സഹായതയോ സ്വാതന്ത്ര്യം ?
കോര്‍പറേറ്റ് സമുദായത്തില്‍
കര്‍ഷകാത്മഹത്യ കണ്ടു
കയ്യടിച്ചും, കണക്ക് കൂട്ടിയും
ആഘോഷിക്കുന്ന
മാധ്യമവര്‍ഗ്ഗത്തിന്‍ സ്വാതന്ത്യം ..!
വിലക്കയറ്റം നല്‍കും
നികുതി പണം കൊണ്ട്
വെള്ളപ്പന്നികളെ തീറ്റിപോറ്റാനും
നാഴികക്ക് നാല്പതു വട്ടം
കഴുതകള്‍ എന്നവരാല്‍
കൂവിവിളിക്കാനും
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം .
പിഞ്ചു ബാല്യങ്ങളുടെ
നക്ഷ്ടപെട്ട മാനത്തിനു
നീതി തേടി നിസ്സഹായനായി
ഭരണകേന്ദ്രങ്ങളുടെ നടയില്‍
തീകൊളുത്തി ചാരമാകാന്‍
എന്നും വിധിക്കപ്പെട്ടവന്
എന്തിനായ് ,
ആരില്‍ നിന്നാണ്
എന്നാണു സ്വാതന്ത്യം ...?
നമുക്ക് നാം നേടി തന്ന
പാരതന്ത്ര്യം
അതിനു നാമിടുന്ന ഓമനപ്പേരാണ്
സ്വാതന്ത്ര്യം .
------------ബി ജി എന്‍ ------
No comments:
Post a Comment